---
title: "കുട്ടികൾ കടയൊരുക്കി; വില്പനക്കാരനില്ലാത്ത കട."
english_title: "Children set up shop; A shop without a salesperson."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84080/children-set-up-shop-a-shop-without-a-salesperson"
published_at: "2022-12-08T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391cd527be03_shop_.jpg"
keywords: []
---

# കുട്ടികൾ കടയൊരുക്കി; വില്പനക്കാരനില്ലാത്ത കട.

> **Lead Summary:** **നാദാപുരം: **കുട്ടികൾ സ്വയം കടയരുക്കി. വിൽപ്പനക്കാരനില്ലാത്ത കട. സത്യസന്ധതയുടെ പീടിക ഒരുക്കി ഒരു പുതിയ പാഠം പഠിപ്പിക്കുകയാണ് ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി യൂണിറ്റ്. സ്കൂൾ ഓഫീസിന് മുൻവശമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഹോണസ്റ്റി ഷോപ്പ് ഒരുക്കിയിരിക്കുന്നത്.

## Article Content

**നാദാപുരം: **കുട്ടികൾ സ്വയം കടയരുക്കി. വിൽപ്പനക്കാരനില്ലാത്ത കട. സത്യസന്ധതയുടെ പീടിക ഒരുക്കി ഒരു പുതിയ പാഠം പഠിപ്പിക്കുകയാണ് ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി യൂണിറ്റ്. സ്കൂൾ ഓഫീസിന് മുൻവശമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഹോണസ്റ്റി ഷോപ്പ് ഒരുക്കിയിരിക്കുന്നത്.

സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങാൻ പുറത്തുള്ള കടകളിലേക്ക് പോകേണ്ട ആവശ്യം ഇനിയില്ല. വില്പനക്കാരൻ ഇല്ലാത്ത ഈ കടയിൽ നിന്ന് കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ എടുക്കാം. സാധനങ്ങളുടെ വില വിവരപട്ടിക ഇവിടെ പരസ്യപ്പെടുത്തിയിട്ടുണ്ട്.

കളർ പെൻസിൽ, നോട്ട്ബുക്ക്, പെൻസിൽ, പേന, റബ്ബർ, ചാർട്ട് തുടങ്ങിയ എല്ലാ പഠനോപകരണങ്ങളും ഇവിടെ ലഭ്യമാണ്. കുട്ടികളെടുക്കുന്ന സാധനങ്ങളുടെ വില അവിടെ വെച്ചിരിക്കുന്ന പെട്ടിയിലിടാം.

നിരീക്ഷണ ക്യാമറകളോ കട ഉടമകളോ ഇല്ലാത്ത കടയിലൂടെ സ്കൂളിലെ ആയിരത്തോളം കുട്ടികൾക്ക് സത്യസന്ധതയുടെ നല്ല പാഠം പ്രായോഗികമായി പഠിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84080/children-set-up-shop-a-shop-without-a-salesperson)