---
title: "ഭൂമിവാതുക്കൽ എൽപി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി"
english_title: "Bhumivatukkal LP School Alumni Meet was remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84085/bhumivatukkal-lp-school-alumni-meet-was-remarkable"
published_at: "2022-12-08T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391d9eea38d0_bhoomi_1.jpg"
keywords: []
---

# ഭൂമിവാതുക്കൽ എൽപി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി

> **Lead Summary:** **വാണിമേൽ: **ഭൂമിവാതുക്കൽ എൽ പി സ്കൂൾ 95 - 96 അദ്ധ്യയനവർഷത്തെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും ലൈബ്രറി , പുസ്തകം, അലമാര എന്നിവയുടെ സമർപ്പണവും ശ്രദ്ധേയമായി. വിവിധ സെഷനുകളിലായി ആദരിക്കൽ ചടങ്ങ് , കലാ വിരുന്ന്, കായിക മത്സരങ്ങൾ , പഠന ക്ലാസ് എന്നിവ രണ്ട് ദിവസങ്ങളിലായി നടത്തിയത്ത് പുതിയ അനുഭവമായി.

## Article Content

**വാണിമേൽ: **ഭൂമിവാതുക്കൽ എൽ പി സ്കൂൾ 95 - 96 അദ്ധ്യയനവർഷത്തെ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമവും ലൈബ്രറി , പുസ്തകം, അലമാര എന്നിവയുടെ സമർപ്പണവും ശ്രദ്ധേയമായി. വിവിധ സെഷനുകളിലായി ആദരിക്കൽ ചടങ്ങ് , കലാ വിരുന്ന്, കായിക മത്സരങ്ങൾ , പഠന ക്ലാസ് എന്നിവ രണ്ട് ദിവസങ്ങളിലായി നടത്തിയത്ത് പുതിയ അനുഭവമായി.

പരിപാടി വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.കെ മൂസ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പൂർവ്വ അദ്ധ്യാപകരായ കെ.പി നാണു മാസ്റ്റാർ , ടി.വി. മാതു ടീച്ചർ, കെ.കെ ബാലൻ മാസ്റ്റർ എന്നിവരെ ആദരിച്ചു.

പ്രധാന അദ്ധ്യാപകൻ കെ ഹരീഷ്കുമാർ പൂർവ്വ വിദ്യാർത്ഥികളുമായി സംവദിച്ചു. 27 വർഷം പിന്നിടുമ്പോൾ എന്ന പ്രോഗ്രാം സി വി അഷ്റഫ് അവതരിപ്പിച്ചു. ഷീജ ടീച്ചർ ജോത്സ്ന ടീച്ചർ,അനിഷടീച്ചർ പൂർവ്വ വിദ്യാർത്ഥികളായ ലിനീഷ് , ലിൻസി, എന്നിവർ ആശംസകൾ നേർന്നു.

ഉച്ചയ്ക്ക് ശേഷം നടന്ന കായിക മത്സരത്തിന് കെ.പി രവീന്ദ്രൻ മാസ്റ്റർ എം.കെ ഷീജ ടീച്ചർ എന്നിവർ നിയന്ത്രിച്ചു. വിജയി കൾക്ക്സ്കൂൾ മാനേജർ കെ ഗോപാലൻ സമ്മാനദാനം നൽകി. മുന്നോറോളം പുസ്തകങ്ങളും , അലമാരയും പൂർവ്വ വിദ്യാർത്ഥികളായ ദേവകുമാർ ,വിനീഷ്,ശ്രീനാഥ്,ഷൈനി, ശ്രീജിന , ജിഷ , സോഷ്മ എന്നിവർ സ്കൂൾ ലീഡർ നഫ്ല അബ്ദുൽ വഹാബിന് കൈമാറി. ബിനിഷ കെ.കെ സ്വാഗതവും സോഷ്മ സി.പി.നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84085/bhumivatukkal-lp-school-alumni-meet-was-remarkable)