---
title: "ഫണ്ട് തട്ടിപ്പിൽ ഇരട്ടത്താപ്പ് ;ചെക്യാട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐ എം മാർച്ച്"
english_title: "Double standard in fund embezzlement; CPI M march to Chekyad gram panchayat office"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84171/double-standard-in-fund-embezzlement-cpi-m-march-to-chekyad-gram-panchayat-office"
published_at: "2022-12-09T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392c8b028ae0_dharna_.jpg"
keywords: []
---

# ഫണ്ട് തട്ടിപ്പിൽ ഇരട്ടത്താപ്പ് ;ചെക്യാട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐ എം മാർച്ച്

> **Lead Summary:** **പാറക്കടവ്: **കുടുംബശ്രീ വായ്പത്തട്ടിപ്പിനെതിരേ സി.പി.എം. നേതൃത്വത്തിൽ ചെക്യാട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

## Article Content

**പാറക്കടവ്: **കുടുംബശ്രീ വായ്പത്തട്ടിപ്പിനെതിരേ സി.പി.എം. നേതൃത്വത്തിൽ ചെക്യാട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

ബാങ്കിൽനിന്ന് വായ്പയെടുത്ത് വീട്ടമ്മയെ വഞ്ചിച്ച സംഭവത്തിൽ ഉത്തവാദിയായ ചെക്യാട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ.പി. കുമാരനെ പഞ്ചായത്ത് ഭരണസമിതിയിൽനിന്ന് പുറത്താക്കുക,

തൊഴിലുറപ്പ് തൊഴിലാളികളോട് പഞ്ചായത്ത് ഭരണസമിതി കാണിക്കുന്ന വിവേചനം അവസാനിപ്പിക്കുക, ഹരിതകർമസേനാ ഫണ്ട് തട്ടിപ്പിലെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് സി.പി.എം. ചെക്യാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

സമരം സി.പി.എം. നാദാപുരം ഏരിയാ സെക്രട്ടറി പി.പി. ചാത്തു ഉദ്ഘാടനം ചെയ്തു. വി.കെ. ഭാസ്കരൻ അധ്യക്ഷനായി. പി. കുമാരൻ, എം. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84171/double-standard-in-fund-embezzlement-cpi-m-march-to-chekyad-gram-panchayat-office)