---
title: "കല്ലാച്ചി ടൗൺ നവീകരണം; രണ്ട് മീറ്റർ മതി വ്യാപാരി ആശങ്കയ്ക്ക് പരിഹാരമാകുന്നു."
english_title: "Kalachi Town Renovation; Two meters is enough to solve the trader's concern."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84227/kalachi-town-renovation-two-meters-is-enough-to-solve-the-traders-concern"
published_at: "2022-12-09T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392f8e2bf8f4_kallachi.jpg"
keywords: []
---

# കല്ലാച്ചി ടൗൺ നവീകരണം; രണ്ട് മീറ്റർ മതി വ്യാപാരി ആശങ്കയ്ക്ക് പരിഹാരമാകുന്നു.

> **Lead Summary:** **നാദാപുരം: **കല്ലാച്ചി ടൗൺ നവീകരണം. വ്യാപാരികളുടെ ആശങ്കക്ക് പരിഹാരമാകുന്നു. പൊതുമരാമത്ത് വകുപ്പ് 3 കോടി അനുവദിച്ച കല്ലാച്ചി ടൗൺ നവീകരണ പ്രവർത്തി സംബന്ധിച്ച ആശങ്കക്ക് പരിഹാരമാകുന്നു.

## Article Content

**നാദാപുരം: **കല്ലാച്ചി ടൗൺ നവീകരണം. വ്യാപാരികളുടെ ആശങ്കക്ക് പരിഹാരമാകുന്നു. പൊതുമരാമത്ത് വകുപ്പ് 3 കോടി അനുവദിച്ച കല്ലാച്ചി ടൗൺ നവീകരണ പ്രവർത്തി സംബന്ധിച്ച ആശങ്കക്ക് പരിഹാരമാകുന്നു.

റോഡിനിരുവശവും രണ്ടു മീറ്റർ വീതിയിൽ വികസിപ്പിക്കാൻ സർവ്വകക്ഷി യോഗത്തിൽ നേരത്തെ ധാരണ ഉണ്ടാക്കിയിരുന്നു. എന്നാൽ അങ്ങാടിയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് വ്യാപാരി സംഘടനകൾ ആക്ഷേപം ഉന്നയിച്ചതോടെയാണ് ഇത് സംബന്ധിച്ച് പരിശോധന നടത്താൻ സമിതിയെ നിയോഗിച്ചത്.

ഈ സമിതി ഇന്നലെ സ്ഥലത്ത് പരിശോധന നടത്തുകയും വിശദമായ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ട് എംഎൽഎക്കും ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കും ഉടൻ സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ടൗൺ നവീകരണവും ഉടൻ തുടങ്ങും.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദാലി, വൈസ് പ്രസിഡണ്ട് അഖില മര്യാട്ട്, സ്ഥിരം സമിതി ചെയർമാൻ സി.കെ നാസർ, മെമ്പർമാരായ വി. അബ്ദുൽ ജലീൽ, നിഷാ മനോജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി കുമാരൻ, കെ എം രഘുനാഥ് ,കരിമ്പിൽ ദിവാകരൻ, കെ.ടി.കെ ചന്ദ്രൻ എന്നിവരും വ്യാപാരി സംഘടന നേതാക്കളുമാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84227/kalachi-town-renovation-two-meters-is-enough-to-solve-the-traders-concern)