---
title: "തകരാത്തത് ആരുടെ ഭാഗ്യം? വളയം പൊലീസ് സ്റ്റേഷൻ വാർത്തത് കമ്പിയില്ലാതെ"
english_title: "Whose luck is unbroken? Valayam police station without wire"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84308/whose-luck-is-unbroken-valayam-police-station-without-wire"
published_at: "2022-12-09T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639365177e475_police_station.jpg"
keywords: []
---

# തകരാത്തത് ആരുടെ ഭാഗ്യം? വളയം പൊലീസ് സ്റ്റേഷൻ വാർത്തത് കമ്പിയില്ലാതെ

> **Lead Summary:** > **വളയം: **"ഇവിടെ ജോലി ചെയ്ത പൊലീസുകാരുടെയും പരാതി പറയാനും പ്രതിചേർക്കപ്പെട്ടും മറ്റും ഇവിടെ എത്തിയ എല്ലാവരുടെ ആയുസിന് വലിയ ഭാഗ്യമുണ്ട് "വളയം പൊലീസ് സ്റ്റേഷൻ പൊളിക്കാനെത്തിയ തൊഴിലാളികൾ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.

## Article Content

> **വളയം: **"ഇവിടെ ജോലി ചെയ്ത പൊലീസുകാരുടെയും പരാതി പറയാനും പ്രതിചേർക്കപ്പെട്ടും മറ്റും ഇവിടെ എത്തിയ എല്ലാവരുടെ ആയുസിന് വലിയ ഭാഗ്യമുണ്ട് "വളയം പൊലീസ് സ്റ്റേഷൻ പൊളിക്കാനെത്തിയ തൊഴിലാളികൾ തലയിൽ കൈവെച്ചു കൊണ്ട് പറഞ്ഞു.

ഇരുന്നിലകളുള്ള കോൺക്രീറ്റ് കെട്ടിടത്തിൻ്റെ മേൽക്കൂര വാർത്തത് മതിയായ കമ്പി ഉപയോഗിക്കാതെ. പൊലീസ് ഹൗസിസ് കൺസ്ട്രഷൻ സൊസൈറ്റി കരാറെടുത്ത് ഉപകരാർ നൽകി നിർമ്മിച്ച കെട്ടിടത്തിൻ്റെ അഴിമതിയുടെ നേർ ചിത്രമാണ് ഇപ്പോൾ പുറത്തു വരുന്നത്. 

ഇരുപത് വർഷം മാത്രം ആയുസ്സ് കിട്ടിയത് തന്നെ വലിയ അത്ഭുതമാണ്. നിർമ്മിച്ച് ഒരു വർഷത്തിനകം കെട്ടിടം ചോരാൻ തുടങ്ങി. തുടർന്ന് താർപ്പോളിൻ ഷീറ്റ് വലിച്ച് കെട്ടിയാണ് മഴയെ തടുത്തത്. വർഷം മുമ്പാണ് കെട്ടിടം പൊളിച്ച് മാറ്റി പുതിയത് നിർമ്മിക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ മാസമാണ് പൊലീസ് സ്റ്റേഷൻ ചെക്യാട് റോഡിലെ വാടക വീട്ടിലേക്ക് മാറ്റിയത്. ഇതോടെ രണ്ട് ദിവസമായി കെട്ടിടം പൊളിക്കാൻ തുടങ്ങി.

ആവശ്യമുള്ളതിൻ്റെ മുന്നിലൊന്ന് കനവും എണ്ണവും കുറച്ച് ഉപയോഗിച്ചാണ് കോൺക്രീറ്റ് നടത്തിയതെന്ന് പകൽ പോലെ വ്യക്തമാണ്. സ്റ്റേഷന് മുന്നിലെ ഭാഗത്ത് രണ്ട് തൂണുകൾ വേണ്ടിടത്ത് ഒരു തൂൺ മാത്രമായിരുന്നു നിർമ്മിച്ചത്. [ അഴിമതി അന്വേഷിക്കാൻ പൊലീസ് തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84308/whose-luck-is-unbroken-valayam-police-station-without-wire)