---
title: "പരിവർത്തനം നാദാപുരത്തും; പരിവർത്തൻ യാത്രയ്ക്ക് ഉജ്വല സ്വീകരണം."
english_title: "Transformation in Nadapuram; A warm welcome to Parivarthan Yatra."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84317/transformation-in-nadapuram-a-warm-welcome-to-parivarthan-yatra"
published_at: "2022-12-09T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63936eda94de3_a_a_p.jpg"
keywords: []
---

# പരിവർത്തനം നാദാപുരത്തും; പരിവർത്തൻ യാത്രയ്ക്ക് ഉജ്വല സ്വീകരണം.

> **Lead Summary:** > **നാദാപുരം: **ആം ആദ്മി പാർട്ടി പരിവർത്തൻ യാത്രക്ക് നാദാപുരത്ത് സ്വീകരണം നൽകി. ആം ആദ്മി പാർട്ടി രാജവ്യാപകമായി നടത്തുന്ന ഇന്ത്യയെ ലോകത്തെ മികച്ച രാജ്യമാക്കാൻ അണിചേരൂ" make India no. 1" എന്ന പ്രമേയത്തിൽ ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ് യാത്ര.

## Article Content

> **നാദാപുരം: **ആം ആദ്മി പാർട്ടി പരിവർത്തൻ യാത്രക്ക് നാദാപുരത്ത് സ്വീകരണം നൽകി. ആം ആദ്മി പാർട്ടി രാജവ്യാപകമായി നടത്തുന്ന ഇന്ത്യയെ ലോകത്തെ മികച്ച രാജ്യമാക്കാൻ അണിചേരൂ" make India no. 1" എന്ന പ്രമേയത്തിൽ ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ് യാത്ര.

ഇതിന്റെ ഭാഗമായി ഒക്ടോബർ 15ന് തിരുവമ്പാടി നിയോജക മണ്ഡലത്തിൽ നിന്നും ആരംഭം കുറിച്ച എ.എ.പി ജില്ലാ സെക്രട്ടറി അഭിലാഷ് ദാസ് നയിക്കുന്ന കോഴിക്കോട് ജില്ലാതല പരിവർത്തൻ യാത്രയ്ക്ക് നാദാപുരത്ത് ഉജ്ജ്വല സ്വീകരണം നൽകി. രാവിലെ 9 30ന് മരുതോങ്കരയിൽ നിന്നും ആരംഭിച്ച യാത്ര നാദാപുരം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ പര്യടനം നടത്തിക്കൊണ്ട് വൈകുന്നേരം 4: 30ന് കക്കം വെള്ളിയിൽ സമാപിച്ചു.

തുടർന്ന് കക്കം വെള്ളി പെട്രോൾ പമ്പിന് സമീപത്തു നിന്നും പ്രകടനത്തോടെ കാൽനട ജാഥയായി നാദാപുരം ടൗണിലെ സ്വീകരണ കേന്ദ്രത്തിലേക്ക് എത്തിച്ചേർന്നു. പൊതുസമ്മേളനത്തിൽ എ.എ.പി സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കളും യൂത്ത് വിംഗ് (എ.വൈ ഡബ്ലൂ) ജില്ലാ നേതാക്കളും സംബന്ധിച്ചു.

അഭിലാഷ് ദാസ്, ഇ.കെ പീറ്റർ, രത്നാകരൻ തൂവയിൽ, സാജിദ് ഗഫൂർ, ഉണ്ണികൃഷ്ണൻ തിരൂളി, കെ സി ജോസ്, അബ്ദുല്ലത്തീഫ് എരഞ്ഞോളി, അഭിലാഷ് മാത്യു, അൻഷാദ് മാസ്റ്റർ ചേലക്കാട്, ഷൗക്കത്തലി, ഡോ:ഹോഷിയാർ പുതുക്കയം, രാജീവൻ കൈവേലി, സുബൈർ പി.ടി.കെ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു. പരിപാടികൾ നിരവധി പ്രവർത്തകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84317/transformation-in-nadapuram-a-warm-welcome-to-parivarthan-yatra)