---
title: "സ്നേഹാദരം ഇന്ന്; നാദാപുരത്തെ അഭിഭാഷക ശ്രേഷ്ടരെ ആദരിക്കുന്നു"
english_title: "love today; Honoring the eminent advocates of Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84339/love-today-honoring-the-eminent-advocates-of-nadapuram"
published_at: "2022-12-10T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6393f7514e028_lawyers.jpg"
keywords: []
---

# സ്നേഹാദരം ഇന്ന്; നാദാപുരത്തെ അഭിഭാഷക ശ്രേഷ്ടരെ ആദരിക്കുന്നു

> **Lead Summary:** **നാദാപുരം: **അഭിഭാഷക വൃത്തിയിൽ അരനൂറ്റാണ്ടിൻ്റെ സേവനാഭിമാനത്തിൻ്റെ നിറവിൽ നാദാപുരം ബാർ അസോസിയേഷൻ രണ്ട് സഹപ്രവർത്തകരെ ആദരിക്കുന്നു. ഇന്ന് പകൽ മൂന്നിനാന്ന് സ്നേഹാദരം 22 എന്ന പേരിൽ കല്ലാച്ചി കോടതി സമുച്ചയത്തിൽ പരിപാടി നടക്കുന്നത്.

## Article Content

**നാദാപുരം: **അഭിഭാഷക വൃത്തിയിൽ അരനൂറ്റാണ്ടിൻ്റെ സേവനാഭിമാനത്തിൻ്റെ നിറവിൽ നാദാപുരം ബാർ അസോസിയേഷൻ രണ്ട് സഹപ്രവർത്തകരെ ആദരിക്കുന്നു. ഇന്ന് പകൽ മൂന്നിനാന്ന് സ്നേഹാദരം 22 എന്ന പേരിൽ കല്ലാച്ചി കോടതി സമുച്ചയത്തിൽ പരിപാടി നടക്കുന്നത്.

52 വർഷമായി സേവനം തുടരുന്ന അഡ്വ. എൻ എം കുട്ടികൃഷ്ണൻ,47 വർഷമായി സേവനം തുടരുന്ന അഡ്വ. വിജയൻ കണ്ണോത്ത് എന്നിവരെയാണ് ആദരിക്കുന്നത്. അടുത്തിടെ ആരംഭിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ശിലാഫലകം അനാഛാദനവും ഇതോടനുബന്ധിച്ച് നടക്കും. പരിപാടികൾ ഹൈക്കോടതി ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉദ്ഘാടനം ചെയ്യും.

ഹൈക്കോടതി ജസ്റ്റിസ് കെ ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.എം.എൽ എ മാരായ ഇ.കെ വിജയൻ, കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ.കെ രമ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി, ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് അനീറ്റ ജോസഫ്, അഡ്വ.ക്ലർക്ക് അസോസിയേഷൻ പ്രതിനിധി സുനിൽ ലാൽ എന്നിവർ ആശംസകൾ അർപ്പിക്കും.

ബാർ അസോസിയേഷൻ പ്രസിഡൻ്റ് സി.പ്രസാദ് അധ്യക്ഷനാകും. സെക്രട്ടറി എൻ.പി രേഷ്ന സ്വാഗതവും വൈ. പ്രസിഡൻ്റ് കെ.എം രഘുനാഥ് നന്ദിയും പറയും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84339/love-today-honoring-the-eminent-advocates-of-nadapuram)