---
title: "കർഷകർക്ക് കണ്ണീരാന; കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി വിലങ്ങാട്"
english_title: "Tears for farmers; Vilangad after struggling with forest disturbance"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84367/tears-for-farmers-vilangad-after-struggling-with-forest-disturbance"
published_at: "2022-12-10T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63942032c4970_elephant_attack.jpg"
keywords: []
---

# കർഷകർക്ക് കണ്ണീരാന; കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി വിലങ്ങാട്

> **Lead Summary:** **വിലങ്ങാട്: ** കാട്ടാന ശല്യം കൊണ്ട് പൊറുതിമുട്ടിയിരുക്കുകയാണ് വിലങ്ങാട് മലയോര വാസികൾ. നാദാപുരം മുടി, വയനാടിനോട് ചേർന്ന് നിൽക്കുന്ന അത്തായകൊത്ത് ,തരിപ്പമല, കണ്ണവം റിസേർവ് ഫോറസ്റ്റിനോട് ചേർന്ന് നിൽക്കുന്ന പാലൂർ മേഖല എന്നിവടങ്ങളിലെല്ലാം അടുത്ത കാലങ്ങളായി കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെ കൃഷി ഇടങ്ങളിൽ എത്തുകയും, റബ്ബർ, വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷിക്കാളെല്ലാം നശിപ്പിക്കുകയും ചെയുകയാണ് .

## Article Content

**വിലങ്ങാട്: ** കാട്ടാന ശല്യം കൊണ്ട് പൊറുതിമുട്ടിയിരുക്കുകയാണ് വിലങ്ങാട് മലയോര വാസികൾ. നാദാപുരം മുടി, വയനാടിനോട് ചേർന്ന് നിൽക്കുന്ന അത്തായകൊത്ത് ,തരിപ്പമല, കണ്ണവം റിസേർവ് ഫോറസ്റ്റിനോട് ചേർന്ന് നിൽക്കുന്ന പാലൂർ മേഖല എന്നിവടങ്ങളിലെല്ലാം അടുത്ത കാലങ്ങളായി കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെ കൃഷി ഇടങ്ങളിൽ എത്തുകയും, റബ്ബർ, വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷിക്കാളെല്ലാം നശിപ്പിക്കുകയും ചെയുകയാണ് .

രാത്രി കാലങ്ങളിൽ കൂട്ടമായി എത്തുന്ന ആനകൾ പ്രദേശത്ത് പകൽ സമയത്തും തമ്പടിച്ചു നിൽക്കുകയാണ്.പ്രദേശവാസികളും വനപാലക രും ചേർന്ന് പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ഒരു ഭാഗത്തു നിന്ന് കാട്ടിലേക്കു തിരിച്ചു വിടുമ്പോൾ, അടുത്ത ദിവസങ്ങളിൽ സമീപത്തെ മറ്റൊരു മലയോരമേഖലയിൽ കൂട്ടമായി വന്ന് കൃഷി ഇടങ്ങളിൽ നാശം വിതക്കുകയാണ്.

കഴിഞ്ഞ ദിവസം കണ്ണവം റിസേർവ് ഫോറെസ്റ്റിനോട് ചേർന്നുള്ള പാലുർ പുഴ കടന്നു കുറ്റികാട്ടിൽ ബിജുവിന്റെ കൃഷിസ്ഥലത്തു എത്തിയ ആനക്കൂട്ടം കവുങ്ങ്,തെങ് , റബ്ബർ അടക്കമുള്ള കൃഷികൾ നശിപ്പിക്കുകയും പകൽ സമയത്തും അവിടെ തന്നെ തമ്പടിച്ചതും പ്രദേശവാസികൾക് ഭയം ഉണ്ടാക്കിയിരുക്കുകയാണ് , നാലു വർഷം മുന്നേ വിലങ്ങാട് ഉണ്ടായ പ്രകൃതിഷോഭത്തിൽ വീട് അടക്കം മഴവെള്ള പാച്ചലിൽ ഒലിച്ചു പോയി ജീവൻ നഷ്ടപെട്ട ബെന്നിയുടെ സഹോദരനായ ബിജുവിന് വീടിനു സമീപമുള്ള കൃഷി ഇടങ്ങളിൽ കാട്ടാനകൾ കൃഷി ഇടങ്ങളിൽ തമ്പടിച്ചിരിക്കുന്നത് വളരെ ഏറെ ഭയപ്പെടുത്തിയിരിക്കുകയാണ്.

അൻപത് വർഷത്തിലേറെ ആയി ഇവിടെ താമസിക്കുന്ന കുടുംബത്തിന് ആദ്യമായാണ് കാട്ടാനകളുടെ ശല്യം ഉണ്ടാകുന്നത്. വനപാലകർ പ്രേദേശത്തു വച്ചമാൻ സേവനവും ആനയെ തുരത്താൻ പടക്കവും മറ്റും നൽകിയിട്ടുണ്ടെങ്കിലും,കൃഷി ഇടങ്ങളിൽ സഹായത്തിനു ജോലിക്ക് ഭയം കാരണം ആളുകൾ വരാൻ തയാറാകാത്തത് ആശങ്കയിലായിരുക്കുകയാണ് പ്രദേശത്തെ കൃഷി മാത്രം ഉപജീവനാ മാർഗമായിട്ടുള്ള കാർഷിക കുടുംബങ്ങൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84367/tears-for-farmers-vilangad-after-struggling-with-forest-disturbance)