---
title: "നാട്ടുപച്ച വാണിമേലിലും; വിദ്യാർത്ഥികളെ കൃഷിയിൽ ആകർഷിക്കുവാൻ പദ്ധതി."
english_title: "Also on the native green; Scheme to attract students to agriculture."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84373/also-on-the-native-green-scheme-to-attract-students-to-agriculture"
published_at: "2022-12-10T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394287fb7292_pachapp.jpg"
keywords: []
---

# നാട്ടുപച്ച വാണിമേലിലും; വിദ്യാർത്ഥികളെ കൃഷിയിൽ ആകർഷിക്കുവാൻ പദ്ധതി.

> **Lead Summary:** **വാണിമേൽ: **നാട്ടുപച്ച പദ്ധതിക്ക് തുടക്കം. വിദ്യാർത്ഥികളിൽ കാർഷിക അഭിരുചി വളർത്തിയെടുക്കുന്നതിന് വാണിമേൽ എം. യു.പി സ്കൂളിൽ നാട്ടുപച്ച പദ്ധതിക്ക് തുടക്കമായി. സ്കൂൾ പരിസരത്തെ വിശാലമായ പറമ്പിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. സ്കൂളിലെ കാർഷിക ക്ലബ്ബാണ് ഇതിന് നേതൃത്വം നൽകുക.

## Article Content

**വാണിമേൽ: **നാട്ടുപച്ച പദ്ധതിക്ക് തുടക്കം. വിദ്യാർത്ഥികളിൽ കാർഷിക അഭിരുചി വളർത്തിയെടുക്കുന്നതിന് വാണിമേൽ എം. യു.പി സ്കൂളിൽ നാട്ടുപച്ച പദ്ധതിക്ക് തുടക്കമായി. സ്കൂൾ പരിസരത്തെ വിശാലമായ പറമ്പിലാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. സ്കൂളിലെ കാർഷിക ക്ലബ്ബാണ് ഇതിന് നേതൃത്വം നൽകുക.

പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. വാണിമേൽ കൃഷി ഓഫീസർ കെ.പി അർച്ചന ക്ലാസെടുത്തു.

ഹെഡ്മാസ്റ്റർ സി.വി അഷ്റഫ്, മാനേജർ എം.കെ അമ്മദ്, പിടിഎ വൈസ് പ്രസിഡണ്ട് ഇസ്മായിൽ വാണിമേൽ, ജസ്ല ആസാദ്, മജീദ് കുയ്തേരി, റഹീം കൊറ്റാല, സൽമ വാഴയിൽ,ദാത്തു നിതാ ഗൈൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84373/also-on-the-native-green-scheme-to-attract-students-to-agriculture)