---
title: "സ്പോർട്സ് ഡേ; നേഴ്സറി കുട്ടികളുടെ കായിക ദിനം ഗംഭീരമായി."
english_title: "Sports Day; The nursery children's sports day was great."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84422/sports-day-the-nursery-childrens-sports-day-was-great"
published_at: "2022-12-10T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394557810081_nursery.jpg"
keywords: []
---

# സ്പോർട്സ് ഡേ; നേഴ്സറി കുട്ടികളുടെ കായിക ദിനം ഗംഭീരമായി.

> **Lead Summary:** **നാദാപുരം: **കുരുന്നുകൾക്ക് ആവേശമായി സ്പോർട്സ് ഡേ.നാദാപുരം ഡാഫോഡിൽസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിലാണ് കായിക ദിനം വർണ്ണാഭമായത്. ഇന്ന് രാവിലെ സ്കൂൾ മൈതാനത്ത് നടന്ന പരിപാടി വാർഡ് മെമ്പർ അബ്ബാസ് കണേയ്ക്കൽ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **കുരുന്നുകൾക്ക് ആവേശമായി സ്പോർട്സ് ഡേ.നാദാപുരം ഡാഫോഡിൽസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിലാണ് കായിക ദിനം വർണ്ണാഭമായത്. ഇന്ന് രാവിലെ സ്കൂൾ മൈതാനത്ത് നടന്ന പരിപാടി വാർഡ് മെമ്പർ അബ്ബാസ് കണേയ്ക്കൽ ഉദ്ഘാടനം ചെയ്തു.

നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി എച്ച് പ്രദീപ്കുമാർ മുഖവുര ഭാഷണം നടത്തി. കായിക അധ്യാപകൻ വി.കെ ബാബു മാസ്റ്റർ, എസ്.എം.സി ചെയർമാൻ വി. കെ സലിം, ടി.രവീന്ദ്രൻ, കെ ശ്രീജ, നിജിഷ സദൻ സംസാരിച്ചു.

കുരുന്നു പ്രതിഭകളെ വളർത്തിയെടുക്കുവാൻ നിരവധി കായിക മത്സരങ്ങളാണ് ഇന്ന് സംഘടിപ്പിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84422/sports-day-the-nursery-childrens-sports-day-was-great)