---
title: "മഠത്തിൽ ഫ്രണ്ട്സ്; മതസൗഹാർദ്ദത്തിന്റെ പുതിയ സന്ദേശം"
english_title: " madathil friends ; A new message of religious harmony"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84479/madathil-friends-a-new-message-of-religious-harmony"
published_at: "2022-12-10T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63949a780092a_m_1.jpg"
keywords: []
---

# മഠത്തിൽ ഫ്രണ്ട്സ്; മതസൗഹാർദ്ദത്തിന്റെ പുതിയ സന്ദേശം

> **Lead Summary:** **വാണിമേൽ: **മതസൗഹാർദ്ദത്തിന്റെ പുതിയ സന്ദേശ വാഹകരായി മഠത്തിൽ ഫ്രണ്ട്സ്. വാണിമേൽ മുളി വയലിലെ ഒരുകൂട്ടം യുവാക്കളുടെ വാട്സപ്പ് കൂട്ടായ്മയാണ് മഠത്തിൽ ഫ്രണ്ട്സ്. ഇക്കഴിഞ്ഞ നബിദിനത്തിൽ സമീപത്തെ രണ്ട് മദ്രസകളിലെ വിദ്യാർഥികൾക്ക് മധുരം നൽകിക്കൊണ്ടായിരുന്നു തുടക്കം കുറിച്ചത്.

## Article Content

**വാണിമേൽ: **മതസൗഹാർദ്ദത്തിന്റെ പുതിയ സന്ദേശ വാഹകരായി മഠത്തിൽ ഫ്രണ്ട്സ്. വാണിമേൽ മുളി വയലിലെ ഒരുകൂട്ടം യുവാക്കളുടെ വാട്സപ്പ് കൂട്ടായ്മയാണ് മഠത്തിൽ ഫ്രണ്ട്സ്. ഇക്കഴിഞ്ഞ നബിദിനത്തിൽ സമീപത്തെ രണ്ട് മദ്രസകളിലെ വിദ്യാർഥികൾക്ക് മധുരം നൽകിക്കൊണ്ടായിരുന്നു തുടക്കം കുറിച്ചത്.

ഇന്നലെ കണ്ടോത്ത് ശ്രീ മണികണ്ഠമഠം വെള്ളിയോട് ആഴിപൂജ മഹോത്സവത്തിനോടനുബന്ധിച്ച് ശബരിമലക്ക് പോകുന്ന സ്വാമിമാർക്ക് മധുരം നൽകിയാണ് ഈ കൂട്ടായ്മ നാടിന് പുതിയ സ്നേഹവെളിച്ചം പകർന്നത്. കലാസാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ ഇതിനോടകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു മഠത്തിൽ ഫ്രണ്ട്സ്.

മതസൗഹാർദ്ദം എന്നും നാടിന് മുതൽക്കൂട്ടാകും എന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അംഗങ്ങൾ പ്രവർത്തിക്കുന്നത്. ഷാനവാസ് കല്ലിൽ, അർഷാദ് കല്ലിൽ, രമേശൻ ടി പി, തസ്ലീം, സവാദ്, ശശി വിപി, മുഹമ്മദ് കല്ലിൽ, ഷൈജു.പി, ഇജാസ്, നിഹാൽ കല്ലിൽ, സലീം, മുർഷിദ്, ഷുഹൈബ്, സിറാജ്, റിഷാൻ, റഫ്നാസ്, ഷംസീർ പി, സഫാദ്, സിനാൻ, തവീസ് എന്നിവർ നേതൃത്വം നൽകി.

തുടർന്നങ്ങോട്ടും ഓരോ വിശേഷ ദിവസങ്ങളും ഉത്സവങ്ങളും വരുമ്പോൾ ക കൂടുതൽ മികച്ച സേവനം നൽകുവാനുള്ള ഒരുക്കത്തിലാണ്, മഠത്തിൽ ഫ്രണ്ട്സ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84479/madathil-friends-a-new-message-of-religious-harmony)