---
title: "സ്വപ്നം എയിംസിലേക്ക് ; നീറ്റ് മെഡിക്കൽ എൻട്രൻസ് ,ഹംനയിലൂടെ നാദാപുരം ഗവ.യു.പിക്കും ടി ഐ എം നും റാങ്കിൻ തിളക്കം"
english_title: "Dream to AIIMS; Nadapuram Govt UP, TIM shine through hamna's NEET Medical Entrance"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/8453/dream-to-aiims-nadapuram-govt-up-tim-shine-through-hamnas-neet-medical-entrance"
published_at: "2021-11-02T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6180b5ed49220_hamna.jpg"
keywords: []
---

# സ്വപ്നം എയിംസിലേക്ക് ; നീറ്റ് മെഡിക്കൽ എൻട്രൻസ് ,ഹംനയിലൂടെ നാദാപുരം ഗവ.യു.പിക്കും ടി ഐ എം നും റാങ്കിൻ തിളക്കം

> **Lead Summary:** **നാദാപുരം: **ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഓൾ ഇന്ത്യയിൽ നൂറ്റി എൻപത്തിരണ്ടാം റാങ്ക് നാദാപുരത്തെ ഹംന എം.ടി എന്ന വിദ്യാർഥിനി നേടി.ഒ ബി സി വിഭാഗത്തിൽ ഈ മിടുക്കിയുടെ റാങ്ക് 38 - ആണ്. നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലാണ് എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിച്ചത് .

## Article Content

**നാദാപുരം: **ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഓൾ ഇന്ത്യയിൽ നൂറ്റി എൻപത്തിരണ്ടാം റാങ്ക് നാദാപുരത്തെ ഹംന എം.ടി എന്ന വിദ്യാർഥിനി നേടി.ഒ ബി സി വിഭാഗത്തിൽ ഈ മിടുക്കിയുടെ റാങ്ക് 38 - ആണ്. നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലാണ് എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിച്ചത് .

ഇതേ സ്കൂളിലെ അധ്യാപിക റംല ടീച്ചറുടെ മകളാണ്. നീറ്റ് പരീക്ഷയിൽ 720 - ൽ 700 മാർക്ക് നേടി.യു എസ് എസ് ,എൻ എം എം എസ് സ്കോളർഷിപ്പ് പരീക്ഷയിലും മികച്ച വിജയം നേടി സർക്കാറിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു. ഡൽഹി എയിംസ്, പോണ്ടിച്ചേരി ജി പ്മർ ഇവയിലെവിടെയെങ്കിലും പഠിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഹംന പറഞ്ഞു.

സിവിൽ സർവീസ് മേഖലയിലേക്ക് പോകാനും പദ്ധതിയുണ്ട്. നാദാപുരത്തെ മൊട്ടൻ തറമ്മൽ അബ്ദുല്ലയാണ് പിതാവ്. ഫാത്തിമ -കല്ലിക്കണ്ടി കോളജ് വിദ്യാർഥിനി, മുഹമ്മദ് (ദുബൈ), മസ്ഊദ്(കാലിക്കറ്റ് യൂനിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ വിദ്യാർഥി) എന്നിവരാണ് സഹോദരങ്ങൾ: പാലാ ബ്രില്യന്റ് കോളജിലാണ് കോച്ചിംഗ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/8453/dream-to-aiims-nadapuram-govt-up-tim-shine-through-hamnas-neet-medical-entrance)