---
title: "നാലു വയസ്സുകാരി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു."
english_title: "A four-year-old girl fell from a building and died."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84550/a-four-year-old-girl-fell-from-a-building-and-died"
published_at: "2022-12-11T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63955d880198e_death.jpg"
keywords: []
---

# നാലു വയസ്സുകാരി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു.

> **Lead Summary:** **നാദാപുരം: **ദാരുണാന്ത്യം. ദുബായിലെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു 4 വയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തിൽ പോക്കർ ഹാജിയുടെ മകൻ ജുനൈദിന്റെ മകൾ യാറാ മറിയമാണ് മരിച്ചത്.

## Article Content

**നാദാപുരം: **ദാരുണാന്ത്യം. ദുബായിലെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു 4 വയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു. നാദാപുരം കുമ്മങ്കോട് മഠത്തിൽ പോക്കർ ഹാജിയുടെ മകൻ ജുനൈദിന്റെ മകൾ യാറാ മറിയമാണ് മരിച്ചത്.

ദുബായ് അൽഖിസൈസിലുള്ള അൽ വാസൽ ബിൽഡിങ്ങിലെ ഒമ്പതാം നിലയിൽ നിന്നും താഴേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. പൊയിലൂരിലെ വി പി അബൂബക്കർ ഹാജിയുടെ മകൾ അസ്മയാണ് മാതാവ്.

ആകസ്മികമായ മരണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കുടുംബം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84550/a-four-year-old-girl-fell-from-a-building-and-died)