---
title: "നീതി നിർവഹണം ; അഭിഭാഷകരുടെ പങ്ക് നിർണായകം - ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്"
english_title: "administration of justice; Role of Advocates Crucial - Judge Justice Alexander Thomas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84552/administration-of-justice-role-of-advocates-crucial-judge-justice-alexander-thomas"
published_at: "2022-12-11T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63955f8b534de_shilasthapanam.jpg"
keywords: []
---

# നീതി നിർവഹണം ; അഭിഭാഷകരുടെ പങ്ക് നിർണായകം - ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്

> **Lead Summary:** **നാദാപുരം: **നീതിനിർവഹ ണത്തിൽ അഭിഭാഷകരുടെ പങ്ക് ഏറെ നിർണായകമാണെന്നും സത്യത്തിനും നീതിക്കുംവേണ്ടി എന്നും നിലകൊളളണമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് പറഞ്ഞു. നാദാപുരത്ത് പുതുതായി ആരംഭിച്ച ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടെ ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

## Article Content

**നാദാപുരം: **നീതിനിർവഹ ണത്തിൽ അഭിഭാഷകരുടെ പങ്ക് ഏറെ നിർണായകമാണെന്നും സത്യത്തിനും നീതിക്കുംവേണ്ടി എന്നും നിലകൊളളണമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് പറഞ്ഞു. നാദാപുരത്ത് പുതുതായി ആരംഭിച്ച ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടെ ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

ഹൈക്കോടതി ജഡ്‍ജി ജസ്റ്റിസ് സി. ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ നാദാപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് സി. പ്രസാദ് അധ്യക്ഷനായി. എം.എൽ.എ.മാരായ കെ.പി. കുഞ്ഞമ്മദ്കുട്ടി, കെ.കെ. രമ, നാദാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, നാദാപുരം ഫാസ്റ്റ് ട്രാക്ക് ജഡ്ജി അനിറ്റ ജോസഫ്, അഡ്വ. ക്ലാർക്ക് അസോസിയേഷൻ പ്രസിഡന്റ് സുനിൽലാൽ, കെ.എം. രഘുനാഥ്, എം.പി. രേഷ്മ എന്നിവർ സംസാരിച്ചു.

അഭിഭാഷകവൃത്തിയിൽ 52 വർഷം പൂർത്തിയായ എൻ.എം. കുട്ടിക്കൃഷ്ണനെയും 47 വർഷം പൂർത്തീകരിച്ച വിജയൻ കണ്ണോത്തിനെയും ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84552/administration-of-justice-role-of-advocates-crucial-judge-justice-alexander-thomas)