---
title: "ചരിത്രത്തിലേക്ക് എടച്ചേരിയും; എസ്കോട്ടായി എടച്ചേരിയിലെ പിഞ്ചു സഹോദരിമാർ."
english_title: "will go down in history; The younger sisters of Escottai Edachery."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84557/will-go-down-in-history-the-younger-sisters-of-escottai-edachery"
published_at: "2022-12-11T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639564ab0a3df_football2_.jpg"
keywords: []
---

# ചരിത്രത്തിലേക്ക് എടച്ചേരിയും; എസ്കോട്ടായി എടച്ചേരിയിലെ പിഞ്ചു സഹോദരിമാർ.

> **Lead Summary:** **നാദാപുരം:** ലോകത്തിന്റെ നെറുകയിൽ എടച്ചേരിയും. എസ്കോട്ടായി എടച്ചേരിയിലെ പിഞ്ചു സഹോദരിമാർ. ബ്രസീൽ-ക്രൊയേഷ്യ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ കളിക്കാർക്കൊപ്പം ഗ്രൗണ്ടിൽ അനുഗമിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സഹോദരികൾ.

## Article Content

**നാദാപുരം:** ലോകത്തിന്റെ നെറുകയിൽ എടച്ചേരിയും. എസ്കോട്ടായി എടച്ചേരിയിലെ പിഞ്ചു സഹോദരിമാർ. ബ്രസീൽ-ക്രൊയേഷ്യ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ കളിക്കാർക്കൊപ്പം ഗ്രൗണ്ടിൽ അനുഗമിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സഹോദരികൾ.

എടച്ചേരി പുതിയങ്ങാടി മാരാം കണ്ടി അസീസിന്റെയും ഫഹ്സിനയുടെയും മക്കളായ ഫാത്തിമ സഫറുന്നീഷാനും, ആയിഷ ഷെഹറിനുമാണ് ഈ ഭാഗ്യശാലികൾ. 20 വർഷത്തോളമായി ഖത്തർ ഫുട്ബോൾ അസോസിയേഷനിലാണ് അസീസ് ജോലി ചെയ്യുന്നത്. ഫിഫ ലോകകപ്പ് ,യുവേഫ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റുകളിലുൾപ്പടെ എല്ലാം മത്സരങ്ങൾക്കും മുന്നോടിയായി ഫുട്ബോൾ കളിക്കാർ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ അവരുടെ കൈകൾ പിടിക്കുന്നത് കുട്ടികളാണ്.

ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്ന ഫുട്ബോൾ കളിക്കാരൻ അനുഗമിക്കുന്ന കുട്ടിയെ പ്ലെയർ എസ്കോർട്ട്, മാച്ച് മാസ്കോട്ട്, അല്ലെങ്കിൽ ചൈൽഡ് മാസ് കോട്ട്(മസ്കറ്റ് ചിൽഡ്രൻ) എന്നറിയപ്പെടുന്നു. ഈ കുട്ടികൾ കളിക്കാരുടെ അകമ്പടിയായി കൈകോർത്തു പിടിച്ച് നടക്കുകയും ദേശീയഗാനം ആലപിക്കുമ്പോൾ കളിക്കാരനോടൊപ്പം നിൽക്കുകയും ചെയ്യുന്നു.

ദക്ഷിണകൊറിയയും ജപ്പാനും ചേർന്ന് ആതിഥേയത്വം വഹിച്ച 2002 ലോകകപ്പിന് മുന്നോടിയായാണ് ഈ പാരമ്പര്യം ഫിഫ ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84557/will-go-down-in-history-the-younger-sisters-of-escottai-edachery)