---
title: "മൈത്രിയായി പോലീസ്; മെഡിക്കൽ ക്യാമ്പും നിയമാവബോധവും കലക്കി"
english_title: "Police as allies; Medical camp mixed with legal awareness"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84625/police-as-allies-medical-camp-mixed-with-legal-awareness"
published_at: "2022-12-11T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395a994e6861_MAITHRA_POLICE.jpg"
keywords: []
---

# മൈത്രിയായി പോലീസ്; മെഡിക്കൽ ക്യാമ്പും നിയമാവബോധവും കലക്കി

> **Lead Summary:** **നാദാപുരം:** മൈത്രിയായി പോലീസ്. സൗജന്യ മെഡിക്കൽ ക്യാമ്പും നിയമ അവബോധവും കലക്കി. വളയം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ മലബാർ ഹോസ്പിറ്റൽ കോഴിക്കോടും, ട്രീറ്റ്മെൻറ് ഓർഗനൈസർ ടി.ബി യൂണിറ്റ് ജില്ലാ ഹോസ്പിറ്റൽ വടകരയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

## Article Content

**നാദാപുരം:** മൈത്രിയായി പോലീസ്. സൗജന്യ മെഡിക്കൽ ക്യാമ്പും നിയമ അവബോധവും കലക്കി. വളയം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ മലബാർ ഹോസ്പിറ്റൽ കോഴിക്കോടും, ട്രീറ്റ്മെൻറ് ഓർഗനൈസർ ടി.ബി യൂണിറ്റ് ജില്ലാ ഹോസ്പിറ്റൽ വടകരയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

വളയം പോലീസ് സ്റ്റേഷൻ പരിധിയിലെ ആദിവാസി കോളനി അംഗങ്ങൾക്കായാണ് സൗജന്യ മെഡിക്കൽ ക്യാമ്പും, നിയമാവബോധവും സംഘടിപ്പിച്ചത്. വളയം പോലീസ് ഇൻസ്പെക്ടർ ജെ. ആർ രഞ്ജിത് കുമാർ ഉദ്ഘാടനം ചെയ്തു. സബ് ഇൻസ്പെക്ടർ അനീഷ്.വി അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ ആദിവാസി ഊര് മൂപ്പന്മാരെ പൊന്നാടയണിച്ചു ആദരിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെൽമ രാജു, ഡോ:അഞ്ജലി, ട്രീറ്റ്മെൻറ് ഓർഗനൈസർ നിഷ.എൻ, ഒ.സി ജയൻ, എ.പി വെള്ളി, വളയം പോലീസ് സ്റ്റേഷൻ പി ആർ ഓ ദിലീപ്, ബീറ്റ് ഓഫീസർ ദിനീഷ്, കേളപ്പൻ മാക്കൂൽ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ എം. അനീവൻ സ്വാഗതവും ഫെസിലിറ്റേറ്റർ നന്ദു നന്ദിയും പറഞ്ഞു. വിലങ്ങാട് ഭാഗത്തെ കോളനിയിലുള്ള നിരവധിപേർ സൗജന്യ മെഡിക്കൽ സേവനത്തിന്റെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84625/police-as-allies-medical-camp-mixed-with-legal-awareness)