---
title: "കലാസമിതികൾ കൂട്ടായ്മകളിലൂടെ പ്രതിരോധം തീർക്കണം -എ കെ രഞ്ജിത്ത്"
english_title: "Art councils should defend themselves through associations - AK Ranjith"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84626/art-councils-should-defend-themselves-through-associations-ak-ranjith"
published_at: "2022-12-11T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395aa8a146f3_YUVADHARA.jpg"
keywords: []
---

# കലാസമിതികൾ കൂട്ടായ്മകളിലൂടെ പ്രതിരോധം തീർക്കണം -എ കെ രഞ്ജിത്ത്

> **Lead Summary:** **നാദാപുരം: **കലാ പ്രവർത്തനങ്ങളുടെയും ലോകം തുറക്കുന്നതിന് കലാസമിതികൾക്കുള്ള പങ്ക് ഏറെ വലുതാണെന്നും പുതിയ കാലത്തിൻ്റെ പ്രവണതകളെ ചെറുക്കാൻ കലാസമിതികൾ നാട്ടു നന്മകളെ ചേർത്ത് പിടിക്കുകയും കൂട്ടായ്മകളിലൂടെ പ്രതിരോധങ്ങൾ തീർക്കുകയും ചെയ്യണമെന്നും കവിയും ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് .

## Article Content

**നാദാപുരം: **കലാ പ്രവർത്തനങ്ങളുടെയും ലോകം തുറക്കുന്നതിന് കലാസമിതികൾക്കുള്ള പങ്ക് ഏറെ വലുതാണെന്നും പുതിയ കാലത്തിൻ്റെ പ്രവണതകളെ ചെറുക്കാൻ കലാസമിതികൾ നാട്ടു നന്മകളെ ചേർത്ത് പിടിക്കുകയും കൂട്ടായ്മകളിലൂടെ പ്രതിരോധങ്ങൾ തീർക്കുകയും ചെയ്യണമെന്നും കവിയും ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് .

യുവധാര മുതുവടത്തൂർ ഒരുക്കിയ മികവ് 2022 അനുമോദനച്ചടങ്ങിൻ്റെയും ലഹരിവിരുദ്ധ ബോധവൽക്കരണത്തിൻ്റെയും ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം . റിട്ട. എക്സൈസ് ഓഫീസർ കെ സി കരുണാകരൻ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.ചടങ്ങിൽ വിവിധ പരീക്ഷകളിൽ വിജയം നേടിയവരെ അനുമോദിച്ചു.

സുരേഷ് കെ ടി കെ ,രാജീവൻ സി കെ, ടി കൃഷ്ണൻ ,അനീഷ് പി കെ ,വിനോദൻ കെ ടി കെ ,സനൂപ് ആർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84626/art-councils-should-defend-themselves-through-associations-ak-ranjith)