---
title: "വോളി മേള ..... തിരുമുറ്റത്ത് പൂർവ്വ വിദ്യാർത്ഥി സംഗമം;വോളിമേളക്ക് പ്രൗഡ ഗംഭീര തുടക്കം"
english_title: "Volley Mela ..... Alumni meet at Thirumuttam; Prauda grand start for Volley Mela"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84680/volley-mela-alumni-meet-at-thirumuttam-prauda-grand-start-for-volley-mela"
published_at: "2022-12-11T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396096a82b82_police.jpg"
keywords: []
---

# വോളി മേള ..... തിരുമുറ്റത്ത് പൂർവ്വ വിദ്യാർത്ഥി സംഗമം;വോളിമേളക്ക് പ്രൗഡ ഗംഭീര തുടക്കം

> **Lead Summary:** > **നാദാപുരം:** ജാതിയേരി എം.എൽ.പി സ്കൂൾ "തിരുമുറ്റത്ത് " പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻ്റെ ഭാഗമായുള്ള വോളിമേളക്ക് പ്രൗഡ ഗംഭീര തുടക്കം.വോളിമേള വളയം പോലീസ് സബ്ഇൻസ്പെക്ടർ കെ.മഹമൂദ് ഉദ്ഘാടനം ചെയ്തു.

## Article Content

> **നാദാപുരം:** ജാതിയേരി എം.എൽ.പി സ്കൂൾ "തിരുമുറ്റത്ത് " പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻ്റെ ഭാഗമായുള്ള വോളിമേളക്ക് പ്രൗഡ ഗംഭീര തുടക്കം.വോളിമേള വളയം പോലീസ് സബ്ഇൻസ്പെക്ടർ കെ.മഹമൂദ് ഉദ്ഘാടനം ചെയ്തു.

എം.ടി.ഇബ്രാഹിം ഹാജി അധ്യക്ഷനായി.പി.ടി.എ.പ്രസിഡൻ്റ് അഹമ്മദ് കുറുവയിൽ, ഹെഡ്മാസ്റ്റർ എ.റഹീം, അബ്ദുള്ളവയലോളി, എ.പി. ആലിക്കുട്ടി ഹാജി, എസ്.പി.എം. തങ്ങൾ, റംല കുട്ട്യാപ്പണ്ടി, സി.എച്ച്.മുസ്തഫ, എ.പി.നൗഷാദ്, എം.ടി.മൂസഹാജി, പി.കെ.ഖാലിദ്, ടി.കെ.അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.

 ജാതിയേരി എം.എൽ.പി.സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തെയ്യാറാക്കിയ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.ഡിസംബർ 11, 12, 13, 14 തിയ്യതികളിലായി നടക്കുന്ന ഉത്തരമേഖലാ വോളി മേളയിൽ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. വിവിധ ടീമുകൾക്കായി ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കും. ആദ്യ മത്സരത്തിൽ സാദ്ബിൽഡേഴ്സ്സ്സ് കല്ലാച്ചിയും ഐഡിയൽ കോളേജ് കുറ്റ്യാടിയുമായി ഏറ്റുമുട്ടി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84680/volley-mela-alumni-meet-at-thirumuttam-prauda-grand-start-for-volley-mela)