---
title: "ഹൃദയപൂർവ്വം ക്ഷമ; ഉള്ളതേ പറയൂ... നല്ലതേ നൽകൂവെന്ന വിശ്വാസത്തിന് നന്ദി - ഡേ മാർട്ട് മാനേജ് മെൻ്റ്"
english_title: "Sincere forgiveness; Say what you have... Thank you for your trust to give what you have - Day Mart Management"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84715/sincere-forgiveness-say-what-you-have-thank-you-for-your-trust-to-give-what-you-have-day-mart-management"
published_at: "2022-12-12T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63969ac0a2c32_demart.jpg"
keywords: []
---

# ഹൃദയപൂർവ്വം ക്ഷമ; ഉള്ളതേ പറയൂ... നല്ലതേ നൽകൂവെന്ന വിശ്വാസത്തിന് നന്ദി - ഡേ മാർട്ട് മാനേജ് മെൻ്റ്

> **Lead Summary:** > ** കക്കട്ടിൽ:** നല്ലത് മാത്രമേ നൽകുകയുള്ളൂവെന്ന ഡേമാർട്ടിൽ അർപ്പിച്ച വിശ്വാസത്തിൻ്റെ പുറത്ത് "ഡേമാർട്ട് സൂപ്പർ ഹവേഴ്സിൽ " എത്തി ചേർന്ന ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് തിരക്ക് കാരണം പർച്ചേഴ്‌സ് ചെയ്യാൻ അസൗകര്യം നേരിട്ടതിലും റോഡിലെ തിരക്ക് കാരണം നാട്ടുകാർക്ക് ഉണ്ടായ പ്രയാസത്തിലും ഹൃദയത്തോട് ചേർത്ത ക്ഷമ ചോദിക്കുന്നതായി ഡേമാർട്ട് മാനേജ്മെൻ്റ് പ്രതിനിധികൾ.

## Article Content

> ** കക്കട്ടിൽ:** നല്ലത് മാത്രമേ നൽകുകയുള്ളൂവെന്ന ഡേമാർട്ടിൽ അർപ്പിച്ച വിശ്വാസത്തിൻ്റെ പുറത്ത് "ഡേമാർട്ട് സൂപ്പർ ഹവേഴ്സിൽ " എത്തി ചേർന്ന ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് തിരക്ക് കാരണം പർച്ചേഴ്‌സ് ചെയ്യാൻ അസൗകര്യം നേരിട്ടതിലും റോഡിലെ തിരക്ക് കാരണം നാട്ടുകാർക്ക് ഉണ്ടായ പ്രയാസത്തിലും ഹൃദയത്തോട് ചേർത്ത ക്ഷമ ചോദിക്കുന്നതായി ഡേമാർട്ട് മാനേജ്മെൻ്റ് പ്രതിനിധികൾ.

ഉള്ളതേ പറയൂ... നല്ലതേ നൽകൂവെന്ന ഡേമാർട്ടിൽ അർപ്പിതമായ വിശ്വാസത്തിലാണ് ജനസാഗരം അയൽ ജില്ലകളിൽ നിന്ന് പോലും ഒഴുകിയെത്തിയത്.

ഇത്രയും വലിയ ജനകൂട്ടത്തെയും വാഹന നിരയേയും നിയന്ത്രിച്ച് ഗതാഗത പ്രയാസം ഇല്ലാതാക്കിയ നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര പൊലീസ് ഓഫീസർമാർക്കും സിവിൽ പൊലീസ് ഓഫീസർമാർക്കും ഡേമാർട്ട് മാനേജ്മെൻ്റ് പ്രത്യേക നന്ദി അറിയിച്ചു.

ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് കസ്റ്റമേഴ്സിന് ബുദ്ധിമുട്ടില്ലാത രീതിയിൽ ഓഫറുകൾ സാധാരണ ദിവസങ്ങളിൽ തുടരാനുള്ള അറിയിപ്പുകൾ വരും ദിവസം നൽകുമെന്നും ഡേമാർട്ട് മാനേജ്മെൻ്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84715/sincere-forgiveness-say-what-you-have-thank-you-for-your-trust-to-give-what-you-have-day-mart-management)