---
title: "വ്യാജരേഖയും ആൾമാറാട്ടവും ; ലോൺ തട്ടിയതിൽ ചെക്യാട് മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്"
english_title: "Forgery and impersonation; Chekyat Muslim League to protest over loan default"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84786/forgery-and-impersonation-chekyat-muslim-league-to-protest-over-loan-default"
published_at: "2022-12-12T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396e39596114_flag.jpg"
keywords: []
---

# വ്യാജരേഖയും ആൾമാറാട്ടവും ; ലോൺ തട്ടിയതിൽ ചെക്യാട് മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്

> **Lead Summary:** **പാറക്കടവ്: **വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തിയവർക്ക് ജെ എൽജി ലോൺ അനുവദിച്ച പാറക്കടവ് കനറ ബാങ്കിന്റെ നടപടിയിൽ പ്രതിഷേധിച്ചും,ലോൺ തട്ടിയെടുത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്ന യിച്ച് മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്.

## Article Content

**പാറക്കടവ്: **വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തിയവർക്ക് ജെ എൽജി ലോൺ അനുവദിച്ച പാറക്കടവ് കനറ ബാങ്കിന്റെ നടപടിയിൽ പ്രതിഷേധിച്ചും,ലോൺ തട്ടിയെടുത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന ആവശ്യമുന്ന യിച്ച് മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്.

19 ന് തിങ്കൾ രാവിലെ 10 മണിക്ക് പാറക്കടവ് കനറാ ബാങ്കിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിക്കും.ധർണ്ണ ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഹമദ് പുന്നക്കൽ ഉദ്ഘാടനം ചെയ്യും. ഈ വിഷയത്തിൽ ശക്തമായ സമരവുമായി മുന്നോട്ട് പോവാനും കഴിഞ്ഞദിവസംചേർന്ന ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹിയോഗം തീരുമാനിച്ചു.

ടി.കെ ഖാലിദ് മാസ്റ്റർ,സി.എച്ച് ഹമീദ് മാസ്റ്റർ,വി.പി മഹമൂദ്ഹാജി,വി.വി മൊയ്തു,കോമത്ത് ഹംസ എന്നിവർക്ക് പുറമെ കൊട്ടാരം ജലീൽ,മഠത്തിൽ മഹമൂദ്ഹാജി,വി.പി ഖാസിം എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84786/forgery-and-impersonation-chekyat-muslim-league-to-protest-over-loan-default)