---
title: "നാദാപുരം പ്രീമിയർ ലീഗ് ക്രിക്കറ്റ് യൂത്ത് വിങ് പേരോട് ചാമ്പ്യൻമാരായി"
english_title: "Nadapuram Premier League Cricket Youth Wing became champions"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84802/nadapuram-premier-league-cricket-youth-wing-became-champions"
published_at: "2022-12-12T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396ec76c2175_premire_1_.jpg"
keywords: []
---

# നാദാപുരം പ്രീമിയർ ലീഗ് ക്രിക്കറ്റ് യൂത്ത് വിങ് പേരോട് ചാമ്പ്യൻമാരായി

> **Lead Summary:** **നാദാപുരം**: ഡിസംബർ 10, 11 തിയ്യതികളിൽ പുളിയാവ് നാഷണൽ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന നാദാപുരം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ യൂത്ത് വിങ്ങ് പേരോട് ചാമ്പ്യൻമാരായി. ഫൈനലിൽ ദോസ്ഥാനാ പാറക്കടവിനെ 13 റൺസിൻ പരാജയപ്പെടുത്തിയാണ് വിജയം.

## Article Content

**നാദാപുരം**: ഡിസംബർ 10, 11 തിയ്യതികളിൽ പുളിയാവ് നാഷണൽ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന നാദാപുരം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻ്റിൽ യൂത്ത് വിങ്ങ് പേരോട് ചാമ്പ്യൻമാരായി. ഫൈനലിൽ ദോസ്ഥാനാ പാറക്കടവിനെ 13 റൺസിൻ പരാജയപ്പെടുത്തിയാണ് വിജയം.

ആദ്യം ബാറ്റ് ചെയ്ത യൂത്ത് വിങ്ങ് പേരോട് 15 പന്തിൽ 40 റൺസ് നേടിയ ആസിഫിന്റെ കരുത്തിൽ 5 ഓവറിൽ 72 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ദോസ്ഥാനാ പറക്കടവിന്റെ പോരാട്ടം 59 റൺസിൽ അവസാനിച്ചു. ഫൈനലിലേയും ടൂർണമെന്റിലേയും താരമായി ആസിഫ് തിരഞ്ഞെടുക്കപ്പെട്ടു. 

യൂത്ത് വിങ്ങ് പേരോടിന്റെ അഫ്നാസ് ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ മികച്ച ബൗളർ എന്നീ അവാർഡുകൾക്ക് അർഹനായി.

ടൂർണമെന്റിന്റെ ഔപചാരിക ഉത്ഘാടനം ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം നിർവഹിച്ചു. സമാപന സംഗമം വളയം CI ശ്രീ രഞ്ജിത്ത് സാർ നിർവഹിച്ചു.

വിജയികളെ അനുമോദിച്ചുകൊണ്ട് ഓൾ ഇന്ത്യ ഇസ്ലാമിക് എഡുകേഷൻ ട്രസ്റ്റ് ചെയർമാൻ വയലോളി അബ്ദുല്ല സെക്രട്ടറി മരുന്നോളി കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. ഹനീഫ പാറക്കടവ് ബഷീർ ഹമീദ് സുബൈർ നിസർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84802/nadapuram-premier-league-cricket-youth-wing-became-champions)