---
title: "കല്ലാച്ചിയിൽ പ്രതിഷേധം; റോഡ് വീതി കൂട്ടുന്നതിനെതിരെ വ്യാപാരികൾ."
english_title: "Protest in Kalachi; Traders against road widening."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84852/protest-in-kalachi-traders-against-road-widening"
published_at: "2022-12-12T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63971fbf56fed_kallachi.jpg"
keywords: []
---

# കല്ലാച്ചിയിൽ പ്രതിഷേധം; റോഡ് വീതി കൂട്ടുന്നതിനെതിരെ വ്യാപാരികൾ.

> **Lead Summary:** കല്ലാച്ചി: കല്ലാച്ചിയിൽ പ്രതിഷേധം. റോഡ് വീതി കൂട്ടുന്നതിനെതിരെ വ്യാപാരികൾ രംഗത്ത്. കല്ലാച്ചി ടൗൺ വികസനവുമായി ബന്ധപ്പെട്ട് റോഡ് വീതി കൂട്ടുന്നതിനെതിരെ വ്യാപാരികൾ. ഇന്നു വൈകിട്ട് ടൗണിൽ വ്യാപാരികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

## Article Content

കല്ലാച്ചി: കല്ലാച്ചിയിൽ പ്രതിഷേധം. റോഡ് വീതി കൂട്ടുന്നതിനെതിരെ വ്യാപാരികൾ രംഗത്ത്. കല്ലാച്ചി ടൗൺ വികസനവുമായി ബന്ധപ്പെട്ട് റോഡ് വീതി കൂട്ടുന്നതിനെതിരെ വ്യാപാരികൾ. ഇന്നു വൈകിട്ട് ടൗണിൽ വ്യാപാരികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

വ്യാപാരികളെ ദ്രോഹിക്കാത്ത തരത്തിലുള്ള വികസനം കൊണ്ടുവരണമെന്ന് വ്യാപാരി നേതാക്കൾ ആവശ്യപ്പെട്ടു. വിശദീകരണയോഗം തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി പ്രതിനിധി കുഞ്ഞിരാമൻ അധ്യക്ഷനായി. പാലോൽ കുഞ്ഞമ്മദ്, ടി കെ മൊയ്തു സംസാരിച്ചു. നിരവധി വ്യാപാരികൾ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84852/protest-in-kalachi-traders-against-road-widening)