---
title: "നിയമനാംഗീകാരം; സർക്കാർ ഒളിച്ചു കളി അവസാനിപ്പിക്കുക."
english_title: "legal recognition; End the government hide and seek game."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84873/legal-recognition-end-the-government-hide-and-seek-game"
published_at: "2022-12-12T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639749b584fe6_pic_12.jpg"
keywords: []
---

# നിയമനാംഗീകാരം; സർക്കാർ ഒളിച്ചു കളി അവസാനിപ്പിക്കുക.

> **Lead Summary:** **നാദാപുരം**: നിയമനാംഗീകാരം സർക്കാർ ഒളിച്ചു കളി അവസാനിപ്പിക്കുക. വർഷങ്ങളായി നിയമനാംഗീകാരം കാത്ത് കഴിയുന്ന അധ്യാപകരുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് സർക്കാർ ഇടപെടണമെന്ന് നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് സൂപ്പി നരിക്കാട്ടേരി പറഞ്ഞു .

## Article Content

**നാദാപുരം**: നിയമനാംഗീകാരം സർക്കാർ ഒളിച്ചു കളി അവസാനിപ്പിക്കുക. വർഷങ്ങളായി നിയമനാംഗീകാരം കാത്ത് കഴിയുന്ന അധ്യാപകരുടെ കാര്യത്തിൽ എത്രയും പെട്ടെന്ന് സർക്കാർ ഇടപെടണമെന്ന് നാദാപുരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് സൂപ്പി നരിക്കാട്ടേരി പറഞ്ഞു .

കേരളത്തിൻ്റെ പൊതു വിദ്യാഭ്യാസത്തെ തകർക്കരുത് എന്ന പ്രമേയത്തിൽ നാദാപുരം ഉപജില്ല KSTU വിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . പ്രസിഡൻ്റ് കെ.വി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡൻറ് ടി.കെ മുഹമ്മദ് റിയാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മണ്ടോടി ബഷീർ മാസറ്റർ , കെ.കെ മുഹമ്മദലി, ഹമീദ് മാണിക്കഞ്ചേരി, ടി.കെ അബദുൾ കരീം ,യൂനുസ് മുളിവയൽ, പി.മുനീർ മാസ്റ്റർ സംസാരിച്ചു .നൗഫൽ കിഴക്കയിൽ സ്വാഗതവും ഒ.മുനീർ നന്ദിയും പറഞ്ഞു. പരിപാടിയിൽ നിരവധി കെ.എസ്‌.ടിയു അംഗങ്ങൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84873/legal-recognition-end-the-government-hide-and-seek-game)