---
title: "കോളേജ് യൂണിയൻ; ഉദ്ഘാടനം ഗംഭീരമായി"
english_title: "College Union; The inauguration was grand"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84924/college-union-the-inauguration-was-grand"
published_at: "2022-12-13T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639803e7b071e_union_2.jpg"
keywords: []
---

# കോളേജ് യൂണിയൻ; ഉദ്ഘാടനം ഗംഭീരമായി

> **Lead Summary:** **നാദാപുരം**: കോളേജ് യൂണിയൻ. ഉദ്ഘാടനം ഗംഭീരമായി. ചെക്യാട് മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺ വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്തു. മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരിയാണ് ഉദ്ഘാടനം ചെയ്തത്.

## Article Content

**നാദാപുരം**: കോളേജ് യൂണിയൻ. ഉദ്ഘാടനം ഗംഭീരമായി. ചെക്യാട് മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺ വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്തു. മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരിയാണ് ഉദ്ഘാടനം ചെയ്തത്.

ഫൈൻ ആർട്സ് ഡേ ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രശസ്ത വായനിസ്റ്റ് ഗോകുൽ കൃഷ്ണ നിർവഹിച്ചു. തുടർന്ന് അദ്ദേഹം നടത്തിയ വയലിൻ പ്രകടനം സദസ്സിനെയാകെ ഇളക്കി മറിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. പ്രിൻസിപ്പൽ ഷൈന.എൻ.സി. അധ്യക്ഷത വഹിച്ചു.

ഷിജി പി എം, നിഖിൽ ഒ.ടി, അഞ്ചു, യൂണിയൻ ചെയർപേഴ്സൺ സന ഷെറിൻ നവാസ് സംസാരിച്ചു. റിയ ഭാസ്കർ ടി സ്വാഗതവും യൂണിയൻ ജനറൽ സെക്രട്ടറി അസ്മിന എൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84924/college-union-the-inauguration-was-grand)