---
title: "കുത്തിവെപ്പ്; ബോധവൽക്കരണവും റാലിയും ഉജ്ജ്വലമായി."
english_title: "injection; The awareness and rally was brilliant."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/84972/injection-the-awareness-and-rally-was-brilliant"
published_at: "2022-12-13T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639831a8d9ce4_pic_a.jpg"
keywords: []
---

# കുത്തിവെപ്പ്; ബോധവൽക്കരണവും റാലിയും ഉജ്ജ്വലമായി.

> **Lead Summary:** **നാദാപുരം**: കുട്ടികളിലെ കുത്തിവെപ്പ്. നാദാപുരത്ത് ബോധവൽക്കരണവും റാലിയും ഉജ്ജ്വലമായി. ഗവ:താലൂക്ക് ആശുപത്രി നാദാപുരവും, ഗ്രാമപഞ്ചായത്ത് ചിയ്യൂർ എൽ.പി.എസും സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. എല്ലാ കുഞ്ഞുങ്ങൾക്കും ആരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യുവാൻ വേണ്ടിയാണ് ഡിസംബർ ഒന്നു മുതൽ 14 വരെ ഇമ്മ്യൂൺ ഫോർട്ട് നൈറ്റ് എന്ന പേരിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

## Article Content

**നാദാപുരം**: കുട്ടികളിലെ കുത്തിവെപ്പ്. നാദാപുരത്ത് ബോധവൽക്കരണവും റാലിയും ഉജ്ജ്വലമായി. ഗവ:താലൂക്ക് ആശുപത്രി നാദാപുരവും, ഗ്രാമപഞ്ചായത്ത് ചിയ്യൂർ എൽ.പി.എസും സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. എല്ലാ കുഞ്ഞുങ്ങൾക്കും ആരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യുവാൻ വേണ്ടിയാണ് ഡിസംബർ ഒന്നു മുതൽ 14 വരെ ഇമ്മ്യൂൺ ഫോർട്ട് നൈറ്റ് എന്ന പേരിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

സമ്പൂർണ്ണ പ്രതിരോധ കുത്തിവെപ്പ് എന്നതാണ് ഇതിൽ കൂടി ഉദ്ദേശിക്കുന്നത്. ബോധവൽക്കരണ റാലി ചിയ്യൂർ എൽ പി സ്കൂളിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി വി മുഹമ്മദലി നിർവഹിച്ചു. ബോധവൽക്കരണ റാലിയിൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ പങ്കാളികളായി. പിഞ്ചുകുട്ടികൾ ബലൂണുകൾ ഉയർത്തിയാണ് റാലിയിൽ പങ്കെടുത്തത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഖില മാര്യാട്ട് അധ്യക്ഷത വഹിച്ചു. നാദാപുരം താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: ജമീല, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ, ആറാം വാർഡ് മെമ്പർ റീന.കെ, പിടിഎ പ്രസിഡണ്ട് കെ.സി ഷംസു, ഈന്തുള്ളതിൽ ഹാരിസ്, ഈന്തുള്ളതിൽ കുഞ്ഞാലി, സുബൈർ.കെ.പി, ചിയ്യൂർ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ, വാർഡ് ആശാ വർക്കർ വസന്ത എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/84972/injection-the-awareness-and-rally-was-brilliant)