---
title: "പാളികൾ വീഴുന്നു; ബസ്റ്റാൻഡിൽ അപകടം പതിയിരിക്കുന്നു."
english_title: "The layers fall away; Danger lurks at the bus stand."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85039/the-layers-fall-away-danger-lurks-at-the-bus-stand"
published_at: "2022-12-13T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639886d58b079_busstand.jpg"
keywords: []
---

# പാളികൾ വീഴുന്നു; ബസ്റ്റാൻഡിൽ അപകടം പതിയിരിക്കുന്നു.

> **Lead Summary:** **നാദാപുരം:** പാളികൾ വീഴുന്നു. ബസ്റ്റാൻഡിൽ അപകടം പതിയിരിക്കുന്നു. നാദാപുരം ബസ്റ്റാൻഡ് കെട്ടിടത്തിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നത് യാത്രക്കാർക്കും കച്ചവടക്കാർക്കും ഒരേപോലെ ഭീഷണിയാകുന്നു.

## Article Content

**നാദാപുരം:** പാളികൾ വീഴുന്നു. ബസ്റ്റാൻഡിൽ അപകടം പതിയിരിക്കുന്നു. നാദാപുരം ബസ്റ്റാൻഡ് കെട്ടിടത്തിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നത് യാത്രക്കാർക്കും കച്ചവടക്കാർക്കും ഒരേപോലെ ഭീഷണിയാകുന്നു.

നാദാപുരം ബസ്റ്റാൻഡിലെ വി എ കെ പോക്കർ ഹാജി സാംസ്കാരിക കേന്ദ്രവും വ്യാപാര കേന്ദ്രവും പ്രവർത്തിക്കുന്ന കെട്ടിടത്തിലെ സിമന്റ് പാളികളാണ് കാലപ്പഴക്കത്താൽ അടർന്നുവീഴാൻ തുടങ്ങിയത്. ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തിയിലേക്കുള്ള ടെൻഡർ നടപടികൾ പൂർത്തിയായി വരുന്നതായി ഗ്രാമപഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം രാത്രിയാണ് ആളുകൾ ഒഴിഞ്ഞ സമയത്ത് നീളമേറിയ കോൺക്രീറ്റ് പാളി അടർന്നു വീണത്. 40 വർഷം മുമ്പാണ് ബസ്റ്റാൻഡ് കെട്ടിടം പണികഴിപ്പിച്ചത്. കാലപ്പഴക്കം ആണ് പ്രധാന കാരണം. ഉചിതമായ സമയത്ത് പുതിയ ബസ് സ്റ്റാൻഡ് വരുമെന്ന പ്രതീക്ഷയിലാണ് നാദാപുരത്തുകാർ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85039/the-layers-fall-away-danger-lurks-at-the-bus-stand)