---
title: "തണലായി വനിതകൾ; വനിതാ ലീഗ് ഇസിജി മെഷീൻ കൈമാറി."
english_title: "Women in the shade; The women's league handed over the ECG machine."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85044/women-in-the-shade-the-womens-league-handed-over-the-ecg-machine"
published_at: "2022-12-13T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63988b96de0ca_pic_1.jpg"
keywords: []
---

# തണലായി വനിതകൾ; വനിതാ ലീഗ് ഇസിജി മെഷീൻ കൈമാറി.

> **Lead Summary:** **വാണിമേൽ**: തണലായി വനിതകൾ. വനിതാ ലീഗ് ഇസിജി മെഷീൻ തണലിലേക്ക് കൈമാറി. ആതുര സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന മേഖലയിലെ മികച്ച ആതുരാലയമാണ് തണൽ. എടച്ചേരി നോർത്തിൽ പ്രവർത്തിക്കുന്ന തണൽ അനാഥ അഗദി മന്ദിരം വളരെ പ്രശസ്തമാണ്.

## Article Content

**വാണിമേൽ**: തണലായി വനിതകൾ. വനിതാ ലീഗ് ഇസിജി മെഷീൻ തണലിലേക്ക് കൈമാറി. ആതുര സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന മേഖലയിലെ മികച്ച ആതുരാലയമാണ് തണൽ. എടച്ചേരി നോർത്തിൽ പ്രവർത്തിക്കുന്ന തണൽ അനാഥ അഗദി മന്ദിരം വളരെ പ്രശസ്തമാണ്.

പാതയോരത്തും കടത്തിണ്ണയിലും അനാഥമായി ജീവിതം തള്ളിനീക്കുന്ന നിരവധിപേരെ തണൽ ഏറ്റെടുത്ത് അവരുടെ നിത്യ നിധാനമായ കാര്യങ്ങൾ സൗജന്യമായി ചെയ്തുവരുന്നു. അത് കൊണ്ട് സഹജീവികൾക്ക് തണലാകുന്ന തണലിനു വേണ്ടിയാകട്ടെ ഇപ്രാവശ്യത്തെ സംഭാവന.

വാണിമേൽ പഞ്ചായത്ത് വനിതാ ലീഗ് തീരുമാനിച്ചു. .വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചറും വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് സാബിറ ടീച്ചറും സംയുക്തമായിണ് ഇസിജി മെഷീൻ കൈമാറിയത്.

സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമ കണ്ടിയിൽ മറ്റ് വനിതാ ലീഗ് നേതാക്കന്മാർ പങ്കെടുത്തു. ചടങ്ങിനെത്തിയ നൂറുകണക്കിന് വനിതാ ലീഗ് പ്രവർത്തകരുടെ സാന്നിധ്യവും ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85044/women-in-the-shade-the-womens-league-handed-over-the-ecg-machine)