---
title: "ഓർമ്മ; മുണ്ടക്കൽ കുഞ്ഞിരാമൻ അനുസ്മരണം"
english_title: "the memory Mundakkal Kunhiraman commemoration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85054/the-memory-mundakkal-kunhiraman-commemoration"
published_at: "2022-12-13T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63989bd6b5a8e_mundakkal_kunjiraman_anusmaranam.jpg"
keywords: []
---

# ഓർമ്മ; മുണ്ടക്കൽ കുഞ്ഞിരാമൻ അനുസ്മരണം

> **Lead Summary:** ** നാദാപുരം:** കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന് മുൻനിരയിൽ പ്രവർത്തിച്ച മുണ്ടക്കൽ കുഞ്ഞിരാമൻ്റെ അഞ്ചാം ചരമവാർഷിക ദിനം സി പി ഐ അരൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

## Article Content

** നാദാപുരം:** കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന് മുൻനിരയിൽ പ്രവർത്തിച്ച മുണ്ടക്കൽ കുഞ്ഞിരാമൻ്റെ അഞ്ചാം ചരമവാർഷിക ദിനം സി പി ഐ അരൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.

രാവിലെ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും അനുഭാവികളും പുഷ്പാർച്ചന നടത്തി.

അനുസ്മരണ യോഗത്തിൽ ലോക്കൽ കമ്മറ്റി സെക്രട്ടരി പി കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല എക്സി ക്യുട്ടീവ് അംഗം രജീന്ദ്രൻ കപ്പള്ളി, മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ, അസി: സെക്രട്ടരി കോറോത്ത് ശ്രീധരൻ, ലോക്കൽ സെക്രട്ടരി പ്രദീഷ് പയന്തോടി അസി.സെക്രട്ടരി ഇ പി രാജീവൻ എന്നിവർ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85054/the-memory-mundakkal-kunhiraman-commemoration)