---
title: "നിയമ സഹായം; സമൂഹത്തെ ബോധവാന്മാരാക്കാൻ തൂണേരി ബ്ലോക്ക്."
english_title: "legal aid; Thuneri Block to make society aware."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85202/legal-aid-thuneri-block-to-make-society-aware"
published_at: "2022-12-14T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399a823ded7c_pic_class.jpg"
keywords: []
---

# നിയമ സഹായം; സമൂഹത്തെ ബോധവാന്മാരാക്കാൻ തൂണേരി ബ്ലോക്ക്.

> **Lead Summary:** **തൂണേരി:** സമൂഹത്തെ ബോധവാന്മാരാക്കാൻ തൂണേരി ബ്ലോക്ക്. തൂണേരി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ നിയമസഹായ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി:** സമൂഹത്തെ ബോധവാന്മാരാക്കാൻ തൂണേരി ബ്ലോക്ക്. തൂണേരി ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ നിയമസഹായ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ബിന്ദു അധ്യക്ഷത വഹിച്ചു. സായൂജ്യം വയോജന സഭാ മുൻ സെക്രട്ടറി പീതാംബരൻ മാസ്റ്റർ സംസാരിച്ചു. വയോജനങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ക്ലാസിൽ പങ്കെടുത്തത്.

അഡ്വ: കെ.വി മോഹനൻ നിയമ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. ബ്ലോക്ക് മെമ്പർ എ ഡാനിയ മുഖവുര ഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85202/legal-aid-thuneri-block-to-make-society-aware)