---
title: "പുതു മോടിയിലേക്ക്; പുറമേരിയിൽ മുസ്ലിംലീഗിന് പുതിയ മന്ദിരം."
english_title: "To the new age; Muslim League has a new building in Puyumari."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85230/to-the-new-age-muslim-league-has-a-new-building-in-puyumari"
published_at: "2022-12-14T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399d15850e31_mandhiram_.jpg"
keywords: []
---

# പുതു മോടിയിലേക്ക്; പുറമേരിയിൽ മുസ്ലിംലീഗിന് പുതിയ മന്ദിരം.

> **Lead Summary:** **പുറമേരി: **പുറമേരിയിൽ മുസ്ലിംലീഗിന് പുതിയ ആസ്ഥാനമന്ദിരം. പുറമേരിയിലെ പഴയ പോസ്റ്റ് ഓഫീസ് പരിസരത്താണ് ബഹുനില കെട്ടിടത്തോട് കൂടിയുള്ള ആസ്ഥാനം മന്ദിരം ഒരുങ്ങുന്നത്.

## Article Content

**പുറമേരി: **പുറമേരിയിൽ മുസ്ലിംലീഗിന് പുതിയ ആസ്ഥാനമന്ദിരം. പുറമേരിയിലെ പഴയ പോസ്റ്റ് ഓഫീസ് പരിസരത്താണ് ബഹുനില കെട്ടിടത്തോട് കൂടിയുള്ള ആസ്ഥാനം മന്ദിരം ഒരുങ്ങുന്നത്.

ഓഫീസ്, ഓഡിറ്റോറിയം, ലൈബ്രറി, റീഡിങ് റൂം, ജനസേവ കേന്ദ്രം, റിലീഫ് സെന്റർ ഉൾപ്പെടെയുള്ള ബൃഹത്തായ പദ്ധതികളുമായാണ് ഓഫീസ് സംവിധാനിക്കുന്നത്. കമ്മിറ്റി വിലക്ക് വാങ്ങിയ വസ്തുവിന്റെയും കെട്ടിടത്തിന്റെയും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചു.

ഓഫീസ് കോമ്പൗണ്ടിൽ പ്രസിഡണ്ട് പനയുള്ളതിൽ സൂപ്പി ഹാജി പതാക ഉയർത്തി. ജനറൽ സെക്രട്ടറി പനയുള്ളകണ്ടി മജീദ്, മുഹമ്മദ് പുറമേരി, ഷംസു മഠത്തിൽ, മുനീർ പുറമേരി, കെ സി അബ്ദുല്ല, മുഹമ്മദലി കാട്ടിയത്ത്, പി കെ മൊയ്തു, മജീദ് ഹാജി മുറിച്ചാണ്ടി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85230/to-the-new-age-muslim-league-has-a-new-building-in-puyumari)