---
title: "വെടിവെച്ചു വീഴ്ത്തി; കിണറ്റിൽ വീണ പന്നികളെ വെടിവെച്ചു."
english_title: "shot down; The pigs that fell into the well were shot."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85388/shot-down-the-pigs-that-fell-into-the-well-were-shot"
published_at: "2022-12-15T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ae40455d28_pigg.jpg"
keywords: []
---

# വെടിവെച്ചു വീഴ്ത്തി; കിണറ്റിൽ വീണ പന്നികളെ വെടിവെച്ചു.

> **Lead Summary:** **നാദാപുരം**: കിണറ്റിൽ വീണ പന്നികളെ വെടിവെച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലാണ് സംഭവം. ആവോലം അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള പറമ്പിലാണ് രണ്ടു പന്നികളെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.

## Article Content

**നാദാപുരം**: കിണറ്റിൽ വീണ പന്നികളെ വെടിവെച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലാണ് സംഭവം. ആവോലം അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള പറമ്പിലാണ് രണ്ടു പന്നികളെ കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.

ഉടനെ പഞ്ചായത്തും മെമ്പർ പി.വാസു ഇടപെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി. മുഹമ്മദലിയെ വിവരമറിയിക്കുകയായിരുന്നു.

ഗ്രാമപഞ്ചായത്തിൽ തന്നെ ലൈസൻസുള്ള വ്യക്തിയെ കൊണ്ടുവന്ന് വെടിവെച്ചു കൊല്ലുകയുമാണുണ്ടായത്. ഇതോടെയാണ് പ്രദേശവാസികൾക്ക് ആശ്വാസമായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85388/shot-down-the-pigs-that-fell-into-the-well-were-shot)