---
title: "അന്വേഷണത്തിലേക്ക്; എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം."
english_title: "to the investigation; Departmental inquiry against SI."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85410/to-the-investigation-departmental-inquiry-against-si"
published_at: "2022-12-15T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639afd4a9f423_police_.jpg"
keywords: []
---

# അന്വേഷണത്തിലേക്ക്; എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം.

> **Lead Summary:** **നാദാപുരം**: കാസർകോട്ടേക്ക് സ്ഥലംമാറ്റിയ നാദാപുരം എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണം. വിവിധ പരാതികളെ തുടർന്നാണ് അന്വേഷണം നടത്തുന്നത്.

## Article Content

**നാദാപുരം**: കാസർകോട്ടേക്ക് സ്ഥലംമാറ്റിയ നാദാപുരം എസ്ഐക്കെതിരെ വകുപ്പ് തല അന്വേഷണം. വിവിധ പരാതികളെ തുടർന്നാണ് അന്വേഷണം നടത്തുന്നത്.

നേരത്തെ ചില പരാതികളെ തുടർന്നാണ് എസ്ഐയെ കാസർകോട് നാർക്കോട്ടിക് സെല്ലിലേക്ക് സ്ഥലം മാറ്റിയത്. ചില കേസുകൾ ഒതുക്കി തീർത്തതുമായി ബന്ധപ്പെട്ടതാണ് അന്വേഷണമെന്ന് പറയപ്പെടുന്നു.

എസ്ഐക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയ ചില പോലീസുകാരെ കുറിച്ചും ഇടനിലക്കാരെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85410/to-the-investigation-departmental-inquiry-against-si)