---
title: "വീതി കൂട്ടും;കല്ലാച്ചി ടൗൺ നവീകരണം യാഥാർത്ഥ്യമാക്കാൻ സർവ്വകക്ഷി തീരുമാനം"
english_title: "Widening will be done; all-party decision to make Kalachi town renovation a reality"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85599/widening-will-be-done-all-party-decision-to-make-kalachi-town-renovation-a-reality"
published_at: "2022-12-16T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c5252f0325_E_K_VIJAYANPIC.jpg"
keywords: []
---

# വീതി കൂട്ടും;കല്ലാച്ചി ടൗൺ നവീകരണം യാഥാർത്ഥ്യമാക്കാൻ സർവ്വകക്ഷി തീരുമാനം

> **Lead Summary:** **നാദാപുരം: **കല്ലാച്ചി ടൗൺ നവീകരണം യാഥാർത്ഥ്യമാകുന്നു. 3 കോടി രൂപ ചെലവിൽ നവീകരിക്കുന്ന കല്ലാച്ചി ടൗൺ നവീകരണ പദ്ധതി വീതി കൂട്ടി നടാപ്പാക്കുന്നതിന് സർവ്വകക്ഷി തീരുമാനം. വ്യാപാര സംഘടന നേതാക്കളുടെ യോഗത്തിൽ ധാരണയായി. ഇ കെ വിജയൻ എം എൽ എ യുടെ സാന്നിധ്യത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിളിച്ചു ചേർത്ത യോഗത്തിലാണ് വീതികൂട്ടി നവീകരണ പ്രവൃത്തി നടത്താൻ തീരുമാനമെടുത്തത്‌.

## Article Content

**നാദാപുരം: **കല്ലാച്ചി ടൗൺ നവീകരണം യാഥാർത്ഥ്യമാകുന്നു. 3 കോടി രൂപ ചെലവിൽ നവീകരിക്കുന്ന കല്ലാച്ചി ടൗൺ നവീകരണ പദ്ധതി വീതി കൂട്ടി നടാപ്പാക്കുന്നതിന് സർവ്വകക്ഷി തീരുമാനം. വ്യാപാര സംഘടന നേതാക്കളുടെ യോഗത്തിൽ ധാരണയായി. ഇ കെ വിജയൻ എം എൽ എ യുടെ സാന്നിധ്യത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിളിച്ചു ചേർത്ത യോഗത്തിലാണ് വീതികൂട്ടി നവീകരണ പ്രവൃത്തി നടത്താൻ തീരുമാനമെടുത്തത്‌.

ഓരോ ഭാഗത്തും 2 മീറ്റർ വീതികൂട്ടുമ്പോൾ ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങളെ സംബന്ധിച്ചു പഠിക്കാൻ കഴിഞ്ഞ കമ്മിറ്റിയിലെ തീരുമാനപ്രകാരം സബ്‌ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട്‌ യോഗം ചർച്ച ചെയ്തു. നവീകരണ പ്രവൃത്തിയുടെ അലൈൻ മെന്റ്‌ ഉണ്ടാക്കിയതിന്ന് ശേഷം വീതികൂട്ടുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് ഉഭയ കക്ഷി ചർച്ചയാകാമെന്നും തീരുമാനിച്ചു.

യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അധ്യക്ഷതയിൽ വഹിച്ചു. ഈ കെ വിജയൻ എം എൽ എ ഉൽഘാടനം ചെയ്തു .

വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സൂപ്പി നരിക്കാട്ടേരി, സി വി കുഞ്ഞികൃഷ്ണൻ, കെ പി കുമാരൻ മാസ്റ്റർ,സി എച്ച്‌ ദിനേഷൻ, കെ ടി കെ ചന്ദ്രൻ, കരിംബിൽ ദിവാകരൻ, അഡ്വ കെ എം രഘുനാഥ്‌, എൻ കെ ജമാൽ ഹാജി,

ജനപ്രതിനിധികളായ ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ അഖില മര്യാട്ട്‌, സി കെ നാസർ, പി പി ബാലകൃഷ്ണൻ, നിഷ മനോജ്‌, വ്യാപാര സംഘടനാ പ്രതിനിധികളായ തേറത്ത്‌ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, എം സി ദിനേഷൻ, കെ കെ കബൂബക്കർ ഹാജി, പി സുരേഷ്‌, സി സുരേഷ്‌ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85599/widening-will-be-done-all-party-decision-to-make-kalachi-town-renovation-a-reality)