---
title: "വ്യാജ വായ്പ; ഡിവൈഎഫ്ഐ പ്രതിഷേധം പഞ്ചായത്തിലേക്ക്."
english_title: "Fake loan; DYFI protest to Panchayat."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85603/fake-loan-dyfi-protest-to-panchayat"
published_at: "2022-12-16T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c5bc36f4c7_dyfi.jpg"
keywords: []
---

# വ്യാജ വായ്പ; ഡിവൈഎഫ്ഐ പ്രതിഷേധം പഞ്ചായത്തിലേക്ക്.

> **Lead Summary:** **നാദാപുരം:** ചെക്യാട് ഗ്രാമപഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.ബാങ്കിൽ നിന്ന് വായ്പയെടുത്ത് വീട്ടമ്മയെ വഞ്ചിച്ച കേസിൽ ആരോപണ വിധേയനായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി കുമാരൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്.

## Article Content

**നാദാപുരം:** ചെക്യാട് ഗ്രാമപഞ്ചായത്തിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി.ബാങ്കിൽ നിന്ന് വായ്പയെടുത്ത് വീട്ടമ്മയെ വഞ്ചിച്ച കേസിൽ ആരോപണ വിധേയനായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി കുമാരൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്.

പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് മാർച്ച് നടത്താൻ ശ്രമക്കുന്നതിനിടെ ഓഫീസിൽ മുമ്പിൽവെച്ച് പോലീസ് തടഞ്ഞു. സിപിഎം ഏരിയ കമ്മിറ്റിയംഗം വി.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ പി രിഖിൽ അധ്യക്ഷത വഹിച്ചു. ഇ പി നിഖിലേഷ് സംസാരിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ പി കുമാരനിൽ നിന്നും കഴിഞ്ഞ ദിവസം വളയം പോലീസ് മൊഴിയെടുത്തിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കുമാരൻ വളയം എസ് ഐ അനീഷ് വടക്കേടത്തിനു മുന്നിൽ ഹാജരായത്.

വായ്പ തട്ടിപ്പിന്റെ നിജസ്ഥിതി അറിയാൻ പോലീസ് ബാങ്കിനും നോട്ടീസ് നൽകി. ആൾമാറാട്ടം രേഖകളിലെ കൃത്രിമം കണ്ടുപിടിക്കാൻ പരിശോധന എന്നീ ശാസ്ത്രീയ തെളിവെപ്പിലൂടെ പ്രതികളെ കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. രേഖകൾ ലഭ്യമാകുന്ന മുറക്ക് പോലീസ് നടപടി ശക്തമാക്കും.

ഇതിനിടെ പഞ്ചായത്ത് ഭരണം നടത്തുന്ന മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ബാങ്കിന് മുന്നിലും സമരം പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ കുടുംബശ്രീയിൽ അംഗമില്ലാത്ത ഉമ്മത്തൂരിലെ കൊല്ലാറത്ത് റംലയാണ് പരാതിക്കാരി. ഇവരുടെ പേരിൽ പാറക്കടവ് കനറാ ബാങ്കിൽ വ്യാജ രേഖ സമർപ്പിച്ച് 4 ലക്ഷം രൂപ കുടുംബശ്രീ ജെ.എൽ. ജി വായ്പയെടുത്തു വഞ്ചിച്ചെന്നാണ് പരാതി.

തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് തൻ്റെ പേരിൽ വായ്പ എടുത്ത വിവരം റംല അറിയുന്നത്. ഇതോടെ വളയം പോലീസിലും കാനറാ ബാങ്കിലും പരാതി നൽകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85603/fake-loan-dyfi-protest-to-panchayat)