---
title: "കുട്ടിക്കൂട്ടം കൂട്ടായ്മ; സാംസ്കാരികോത്സവം നാളെ വെള്ളൂരിൽ."
english_title: "A group of children; Cultural festival tomorrow in Vellore"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85605/a-group-of-children-cultural-festival-tomorrow-in-vellore"
published_at: "2022-12-16T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c5ae65259d_koottam_pic.jpg"
keywords: []
---

# കുട്ടിക്കൂട്ടം കൂട്ടായ്മ; സാംസ്കാരികോത്സവം നാളെ വെള്ളൂരിൽ.

> **Lead Summary:** **നാദാപുരം**: കുട്ടിക്കൂട്ടം കൂട്ടായ്മ ചാലപ്പുറം സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം നാളെ. നാളെ വൈകിട്ട് വെള്ളൂർ എംഎൽപി സ്കൂളിലാണ് പരിപാടിയെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**നാദാപുരം**: കുട്ടിക്കൂട്ടം കൂട്ടായ്മ ചാലപ്പുറം സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവം നാളെ. നാളെ വൈകിട്ട് വെള്ളൂർ എംഎൽപി സ്കൂളിലാണ് പരിപാടിയെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സൽ‍മ ജസീറിന്റെ 'അമ്മ' കവിത സമാഹാരം കവി മുരുകൻ കാട്ടാക്കട പ്രകാശനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിന മുഖ്യാതിഥി ആയിരിക്കും. നാടക സംവിധായകൻ പാറക്കണ്ടി രാജന്റെ സ്മരണയിൽ നാടക പ്രവർത്തകൻ ദിനേശൻ ചാലപ്രത്തിന് ആദരവും, നീറ്റ് പരീക്ഷ വിജയി അഥീനാ സുരേഷിന് അനുമോദനവും നൽകും.

നാദാപുരം പ്രസ് ഫോറത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അഡ്വ: ഹരീഷ് .ഇ. കാരയിൽ, സുധാസത്യൻ(വാർഡ് മെമ്പർ) സുരേന്ദ്രൻ കേളോത്ത്, സൽമാ ജസീർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85605/a-group-of-children-cultural-festival-tomorrow-in-vellore)