---
title: "സി പി ഐ പ്രവർത്തകർ എം പി കൃഷണൻ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "CPI workers organized a memorial service for MP Krishnan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85612/cpi-workers-organized-a-memorial-service-for-mp-krishnan"
published_at: "2022-12-16T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c669ead5a4_anusmaranam.jpg"
keywords: []
---

# സി പി ഐ പ്രവർത്തകർ എം പി കൃഷണൻ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം:**പ്രമുഖ സി പി ഐ നേതാവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എം പി കൃഷ്ണന്റെ പതിനാലാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് വിലാതപുരത്തെ വീട്ട് വളപ്പിലെ സ്മൃതി മണ്ഡപത്തിൽ സി പി ഐ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

## Article Content

**നാദാപുരം:**പ്രമുഖ സി പി ഐ നേതാവും തൂണേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എം പി കൃഷ്ണന്റെ പതിനാലാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് വിലാതപുരത്തെ വീട്ട് വളപ്പിലെ സ്മൃതി മണ്ഡപത്തിൽ സി പി ഐ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന അനുസ്മരണ യോഗം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഭിജിത്ത് കോറോത്ത് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ട്രഷറർ പി സുരേഷ് ബാബു, ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ നാദാപുരം മണ്ഡലം അസി: സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, ആയഞ്ചേരി മണ്ഡലം അസി: സെക്രട്ടറി കോറോത്ത് ശ്രീധരൻ , പുറമേരി ലോക്കൽ സെക്രട്ടറി പി കെ ചന്ദ്രൻ , സി സുരേന്ദ്രൻ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85612/cpi-workers-organized-a-memorial-service-for-mp-krishnan)