---
title: "പുസ്തക പ്രകാശനം ;ട്രാവൽ ലൈഫ് ഏജൻസി കുടുംബങ്ങൾ സംഗമിക്കും"
english_title: " Book launch; Travel Life Agency families will meet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85619/book-launch-travel-life-agency-families-will-meet"
published_at: "2022-12-16T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c74e92c3c0_book.jpg"
keywords: []
---

# പുസ്തക പ്രകാശനം ;ട്രാവൽ ലൈഫ് ഏജൻസി കുടുംബങ്ങൾ സംഗമിക്കും

> **Lead Summary:** **നാദാപുരം :** ട്രാവൽ ലൈഫ് ഏജൻസി കൂട്ടായ്മ സംഘടിപ്പിക്കുന്ന കുടുംബ സംഗമവും പുസ്തക പ്രകാശനവും ഞായറാഴ്ച്ച നാദാപുരത്ത് നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ട്രാവൽ ഏജന്റ് എസ് എം അഷ്റഫിന്റെ പുഴ പറഞ്ഞത് എന്ന കവിത സമാഹാരമാണ് പ്രകാശനം ചെയ്യുന്നത്.

## Article Content

**നാദാപുരം :** ട്രാവൽ ലൈഫ് ഏജൻസി കൂട്ടായ്മ സംഘടിപ്പിക്കുന്ന കുടുംബ സംഗമവും പുസ്തക പ്രകാശനവും ഞായറാഴ്ച്ച നാദാപുരത്ത് നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ട്രാവൽ ഏജന്റ് എസ് എം അഷ്റഫിന്റെ പുഴ പറഞ്ഞത് എന്ന കവിത സമാഹാരമാണ് പ്രകാശനം ചെയ്യുന്നത്.

ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി ഉപകേന്ദ്രം ഹാളിൽ നടക്കുന്ന പരിപാടിയിൽ ഇ കെ വിജയൻ എം എൽ എ പ്രകാശന കർമ്മം നിർവഹിക്കും. കുടുംബ സംഗമത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്റ് മുൻ എം എൽ എ പാറക്കൽ അബ്ദുല്ല പ്രകാശനം ചെയ്യും.

നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ചടങ്ങിൽ അധ്യക്ഷനാകും. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് നിസാം തളിപ്പറമ്പും സംഗമം അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ അബ്ദുല്ല ആവോലം, മുഹമ്മദ് പുറമേരി, ഇസ്മയിൽ മരക്കാട്ടേരി, സുധീഷ് നാദാപുരം, അൻവർ തുണ്ടിയിൽ, ശാക്കിർ ഖാഫില, കവി എസ് എം അഷ്റഫ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85619/book-launch-travel-life-agency-families-will-meet)