---
title: "അയ്യപ്പൻ വിളക്ക് നാളെ; വളയം അദ്വൈതാശ്രമം ഉത്സവാന്തരീക്ഷത്തിൽ"
english_title: "Ayyappan lamp tomorrow; Valayam Advaita Ashram in a festive atmosphere"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85693/ayyappan-lamp-tomorrow;-valayam-advaita-Ashram-in-a-festive-atmosphere"
published_at: "2022-12-17T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d441fef918_vilakk.jpg"
keywords: []
---

# അയ്യപ്പൻ വിളക്ക് നാളെ; വളയം അദ്വൈതാശ്രമം ഉത്സവാന്തരീക്ഷത്തിൽ

> **Lead Summary:** **വളയം**: വളയം അദ്വൈതശ്രമത്തിന്റെ അൻപത്തിനാലാമത് വാർഷികാഘോഷവും അയ്യപ്പൻ വിളക്കും വിപുലമായ പരിപാടികളോടെ ആരംഭിച്ചു. 16ന് ആരംഭിച്ച പരിപാടി നാളെ സമാപിക്കും. വിശേഷാൽ പൂജകളോടെ ആരംഭിക്കുന്ന പരിപാടിയിൽ എല്ലാ ദിവസവും അന്നദാനവും ഉണ്ടാവും.

## Article Content

**വളയം**: വളയം അദ്വൈതശ്രമത്തിന്റെ അൻപത്തിനാലാമത് വാർഷികാഘോഷവും അയ്യപ്പൻ വിളക്കും വിപുലമായ പരിപാടികളോടെ ആരംഭിച്ചു. 16ന് ആരംഭിച്ച പരിപാടി നാളെ സമാപിക്കും. വിശേഷാൽ പൂജകളോടെ ആരംഭിക്കുന്ന പരിപാടിയിൽ എല്ലാ ദിവസവും അന്നദാനവും ഉണ്ടാവും.

ഗണപതി ഹോമവും അഖണ്ഡ നാമ ജപവും വിശേഷ പൂജകളും കലവറ നിറക്കലും നടന്നും . എല്ലാ ദിവസവും ഉച്ചയ്ക്ക് 12 .30 ന് അന്നദാനം തുടങ്ങും. സാംസ്‌കാരിക സമ്മേളനവും പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും അരങ്ങേറി. 17 ന് രാവിലെ ഗണപതി ഹോ,മാതോടെ ആരംഭിച്ച പരിപാടിയിൽ വിശേഷാൽ പൂജകളും തുടങ്ങി.

വൈകിട്ട് 4 മണിക്ക് ഇളനീർവരവും, ദീപാരാധനയും ഭജനയും നടക്കും. രാത്രി 8 മണിക്ക് തിരുവാതിരയും 8 .30 ന് സപ്തസ്വര വടകരയുടെ ഭക്തി ഗാന സുധയും ഉണ്ടാകും. നാളെ ഞായറാഴ്ച്ചയാണ് ദീപാരാധനയും അയ്യപ്പൻ വിളക്കും പാലകൊമ്പ് എഴുന്നള്ളത്തും .

രാത്രി പതിനൊന്ന് മണിക്ക് അയ്യപ്പൻ പാട്ടും ഒരു മണിക്ക് പേട്ട വിളിയും രണ്ട് മണിക്ക് പൊലിപ്പാട്ടും നടക്കും.പുലർച്ചെ മൂന്ന് മണിക്ക് തിരിഉഴിച്ചിലും പുലർച്ചെ 4.30ന് കനലാട്ടവും 5 മണിക്ക് വെട്ടും തടവും നടക്കും. 5.30ന് ഗുരുതി ദർപ്പണത്തോടെ സമാപിക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85693/ayyappan-lamp-tomorrow;-valayam-advaita-Ashram-in-a-festive-atmosphere)