---
title: "കോളേജ് യൂണിയൻ; ടി ഐ എം ട്രെയിനിങ് കോളേജ് യൂണിയൻ ഉദ്‌ഘാടനം ചെയ്തു"
english_title: "College Union; TIM Training College Union inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85730/college-union-tim-training-college-union-inaugurated"
published_at: "2022-12-17T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d6aae6265e_e_k_vijayan.jpg"
keywords: []
---

# കോളേജ് യൂണിയൻ; ടി ഐ എം ട്രെയിനിങ് കോളേജ് യൂണിയൻ ഉദ്‌ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം**: ടി ഐ എം ട്രൈനിംഗ് കോളേജ് 2022-23 വർഷത്തെ യൂണിയന്റെ ഔദ്യോഗിക ഉദ്‌ഘാടനം നാദാപുരം എം.എൽ.എ ഇ.കെ വിജയൻ നിർവഹിച്ചു. യൂണിയൻ ചെയർപേഴ്സൺ അരുണിമ എസ്.ആർ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം**: ടി ഐ എം ട്രൈനിംഗ് കോളേജ് 2022-23 വർഷത്തെ യൂണിയന്റെ ഔദ്യോഗിക ഉദ്‌ഘാടനം നാദാപുരം എം.എൽ.എ ഇ.കെ വിജയൻ നിർവഹിച്ചു. യൂണിയൻ ചെയർപേഴ്സൺ അരുണിമ എസ്.ആർ അധ്യക്ഷത വഹിച്ചു.

പരിപാടിയിൽ വാർഡ് മെമ്പർ അബ്ബാസ് കണേക്കൽ,മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങളായ വി.സി ഇഖ്‌ബാൽ,ബംഗ്ലത്ത് മുഹമ്മദ്,കുരുംമ്പേത്ത് കുഞ്ഞബ്ദുള്ള,ഏരത്ത് ഇഖ്‌ബാൽ,സ്റ്റാഫ് അഡ്വൈസർ റീഷ്മ ടി.എം,യു.യു.സി ജാഫർ തുണ്ടിയിൽ തുടങ്ങിയവർ സംസാരിച്ചു.

കോളേജ് പ്രിൻസിപ്പാൾ നദീർ ചാത്തോത്ത് സ്വാഗതം പറഞ്ഞു. വിവിധ ഡിപ്പാർട്മെൻറ് റെപ്രെസെന്ററ്റീവുമാർ,കോളേജ് അധ്യാപകർ,അനധ്യാപകർ സംബന്ധിച്ചു.

വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി. ഫൈൻ ആർട്സ് സെക്രട്ടറി വിവേക് ബി ഐ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85730/college-union-tim-training-college-union-inaugurated)