---
title: "കേര ഗ്രാമം; നാദാപുരത്ത് കേര സമിതി രൂപീകരിച്ചു"
english_title: "Kera Village; Kera Samiti was formed in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85825/kera-village-kera-samiti-was-formed-in-nadapuram"
published_at: "2022-12-17T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639dd97a115ca_m_l_a_e_k_.jpg"
keywords: []
---

# കേര ഗ്രാമം; നാദാപുരത്ത് കേര സമിതി രൂപീകരിച്ചു

> **Lead Summary:** **നാദാപുരം: **സംസ്ഥാന കൃഷി വകുപ്പ് നാദാപുരം ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതിയുടെ നടത്തിപ്പിനു വേണ്ടി പഞ്ചായത്ത് തല കേര സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന കൃഷിക്കാരുടെ യോഗം ഇ.കെ.വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **സംസ്ഥാന കൃഷി വകുപ്പ് നാദാപുരം ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതിയുടെ നടത്തിപ്പിനു വേണ്ടി പഞ്ചായത്ത് തല കേര സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന കൃഷിക്കാരുടെ യോഗം ഇ.കെ.വിജയൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. രണ്ട് വർഷ കാലത്തെ പദ്ധതിക്കു വേണ്ടി നൽപ്പത്തി ആറ് ലക്ഷം രൂപയാണ് അനുവദിച്ചത്. തെങ്ങുകൾക്ക് തടമെടുക്കൽ, വളയം ചെയ്യൽ, നടീൽ വസ്തുക്കൾ, തെണ്ട് കയറ്റ യന്ത്രം, ജല ലഭ്യതയ്ക്കു വേണ്ടി പമ്പുസെറ്റ് വിതരണം ഉൾപ്പെടെയാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ സി.കെ. നാസർ , എം.സി.സുബൈർ, ജദീദ ഫിർദൗസ്, അംഗങ്ങളായ പി.പി. ബാലകൃഷ്ണൻ , എ. ദിലീപ്, നിഷാ മനോജ്, കൃഷി അസിസ്റ്റന്റ് ഡയരക്ടർ പി.സുമറാണി, കൃഷി ഓഫീസർ സജീറ പി. ചക്കത്ത് , കെ.പി. കുമാരൻ , സി.എച്ച് ദിനേശൻ , കരിമ്പിൽ ഭിവാകരൻ, കെ.ടി.കെ.ചന്ദ്രൻ , കരിമ്പിൽ വസന്ത , എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ചെയർമാൻ - വി.വി.മുഹമ്മദലി, കൺവീനർ കെ.പി. കുമാരൻ , ജോയിന്റ് കൺവീനർ മാർ സി.എച്ച് ദിനേശൻ , കെ.ടി.കെ.ചന്ദ്രൻ , വൈസ് ചെയർമാൻ മാർ കെ.എം. രഘുനാഥ്, കരിമ്പിൽ ദിവാകരൻ .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85825/kera-village-kera-samiti-was-formed-in-nadapuram)