---
title: "കുറ്റ്യാടി ഇറിഗേഷൻ കനാൽ കർഷക സംഘം നേതൃത്വത്തിൽ ശുചീകരിക്കുന്നു."
english_title: "The Kuttyadi irrigation canal is being cleaned under the leadership of the farmer group."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85828/the-kuttyadi-irrigation-canal-is-being-cleaned-under-the-leadership-of-the-farmer-group"
published_at: "2022-12-17T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ddba588895_pic_1.jpg"
keywords: []
---

# കുറ്റ്യാടി ഇറിഗേഷൻ കനാൽ കർഷക സംഘം നേതൃത്വത്തിൽ ശുചീകരിക്കുന്നു.

> **Lead Summary:** **നാദാപുരം: **കർഷക സംഘം നേതൃത്യത്തിൽ കുറ്റ്യാടി ഇറിഗേഷൻ കനാൽ ബഹുജന കൂട്ടായ്മയിൽ ശുചീകരിക്കുന്നതിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമസമയത്തും ജനങ്ങൾക്ക് ആശ്വാസമെത്തിക്കുന്നത് വേനൽക്കാലത്ത് തുറന്നു വിടുന്ന കനാൽ ജലം ആശ്വാസമാകാറുണ്ട്.

## Article Content

**നാദാപുരം: **കർഷക സംഘം നേതൃത്യത്തിൽ കുറ്റ്യാടി ഇറിഗേഷൻ കനാൽ ബഹുജന കൂട്ടായ്മയിൽ ശുചീകരിക്കുന്നതിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമസമയത്തും ജനങ്ങൾക്ക് ആശ്വാസമെത്തിക്കുന്നത് വേനൽക്കാലത്ത് തുറന്നു വിടുന്ന കനാൽ ജലം ആശ്വാസമാകാറുണ്ട്.

കനാൽ ശുചീകരണത്തിന് സർക്കാർ 10 കോടി രൂപ അനുവദിച്ചെങ്കിലും അതുകൊണ്ട് കനാൽ ശുചീകരണം പുർണമാക്കാൻ കഴിയില്ല.അതിനാലാണ് കർഷക സംഘം നേതൃത്യത്തിൽ അമ്പതിനായിരത്തിലധികം പേരെ അണിനിരത്തി 2023 ജനു 26 ന് ശുചീകരിക്കുന്നതിനാണ് തീരുമാനിച്ചത്.

വരിക്കോളിയിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കർഷക സംഘം ജില്ലാ പ്രസിഡണ്ട് എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.എം.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം കൂട്ടത്താംകണ്ടി സുരേഷ് മാസ്റ്റർ, പി.കെ രവീന്ദ്രൻ, എം.എം അശോകൻ, സി.എച്ച് ബാലകൃഷ്ണൻ പി.ബിന്ദു, ടി ലീന, എം.കെ വിനീഷ്, പി.കെ കൃഷ്ണൻ, കെ.ടി.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.കെ ശിവദാസൻ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85828/the-kuttyadi-irrigation-canal-is-being-cleaned-under-the-leadership-of-the-farmer-group)