---
title: "ഒറ്റയാവരുത് ഒരാശയമാവുക; എസ്എസ്എഫ് നാദാപുരം ഡിവിഷൻ സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു"
english_title: "Don't be alone, be united; SSF Nadapuram Division Students Council concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/85954/dont-be-alone-be-united-ssf-nadapuram-division-students-council-concluded"
published_at: "2022-12-18T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639f174537f95_s_s_f.jpg"
keywords: []
---

# ഒറ്റയാവരുത് ഒരാശയമാവുക; എസ്എസ്എഫ് നാദാപുരം ഡിവിഷൻ സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു

> **Lead Summary:** **നാദാപുരം **:ഒറ്റയാവരുത് ഒരാശയമാവുക എന്ന പ്രമേയത്തിൽ എസ്എസ്എഫ് നാദാപുരം ഡിവിഷൻ സംഘടിപ്പിച്ച സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു. എസ്എസ്എഫ് കോഴിക്കോട് ജില്ലാ ഫിനാൻസ് സെക്രട്ടറി മുനീർ സഖാഫി ഉൽഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഡോ.എം എസ് മുഹമ്മദ്‌ വിഷയാതവരണം നടത്തി.

## Article Content

**നാദാപുരം **:ഒറ്റയാവരുത് ഒരാശയമാവുക എന്ന പ്രമേയത്തിൽ എസ്എസ്എഫ് നാദാപുരം ഡിവിഷൻ സംഘടിപ്പിച്ച സ്റ്റുഡന്റസ് കൗൺസിൽ സമാപിച്ചു. എസ്എസ്എഫ് കോഴിക്കോട് ജില്ലാ ഫിനാൻസ് സെക്രട്ടറി മുനീർ സഖാഫി ഉൽഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഡോ.എം എസ് മുഹമ്മദ്‌ വിഷയാതവരണം നടത്തി.

ജില്ലാ സെക്രട്ടറി അനീസ് മുഹമ്മദ്‌ ജി കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി. പ്രസിഡന്റ് ഉവൈസ് സഖാഫി അൽഹികമി ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഫള്ൽ സുറൈജി സഖാഫി ഫിനാൻസ് സെക്രട്ടറി മുഹമ്മദ്‌ സുറാഖത്ത് സെക്രട്ടറിമാരായ റാഷിദ് റബ്ബാനി സഫ്‌വാൻ തൂണേരി ,വി കെ റഈസ് വാണിമേൽ, ഇസ്ഹാഖ് ചിയ്യൂർ, അസീർ സഖാഫി ഹിഷാം എൻ സി കെ കടമേരി , മുബഷിർ വാണിമേൽ, മിസ്ഹബ് കൊയമ്പ്രം പാലം എന്നിവരെ 2022-24 വർഷത്തെ ഡിവിഷൻ ഭാരവാഹികളായി തിരഞ്ഞെടുത്തു.

സംഗമത്തിൽ നാസർ മാസ്റ്റർ പേരോട്, അബ്ദുള്ള ഹാജി കക്കംവള്ളി ആശംസകൾ നേർന്നു.ഉവൈസ് സഖാഫി സ്വാഗതവും, ഫള്ൽ സുറൈജി സഖാഫി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/85954/dont-be-alone-be-united-ssf-nadapuram-division-students-council-concluded)