---
title: "കുടുംബ ശ്രീ ലോൺ തട്ടിപ്പ് സമഗ്ര അന്വേക്ഷണം നടത്തണം -പുന്നക്കൽ"
english_title: "Kudumbashree loan scam should be thoroughly probed -Punnakkal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86118/kudumbashree-loan-scam-should-be-thoroughly-probed-punnakkal"
published_at: "2022-12-19T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a040f26fcb1_punnakkal.jpg"
keywords: []
---

# കുടുംബ ശ്രീ ലോൺ തട്ടിപ്പ് സമഗ്ര അന്വേക്ഷണം നടത്തണം -പുന്നക്കൽ

> **Lead Summary:** **പാറക്കടവ്:**വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തി ജെ എൽജി ലോൺ അനുവദിച്ച പാറക്കടവ് കനറ ബാങ്കിന്റെ നടപടി ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ക്രമക്കേടും,അട്ടിമറിയും,അഴിമതിയുമാണെന്ന് ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഹമദ് പുന്നക്കൽ പറഞ്ഞു. ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു.

## Article Content

**പാറക്കടവ്:**വ്യാജരേഖ ചമച്ച് ആൾമാറാട്ടം നടത്തി ജെ എൽജി ലോൺ അനുവദിച്ച പാറക്കടവ് കനറ ബാങ്കിന്റെ നടപടി ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ക്രമക്കേടും,അട്ടിമറിയും,അഴിമതിയുമാണെന്ന് ജില്ല മുസ്ലിം ലീഗ് ഉപാധ്യക്ഷൻ അഹമദ് പുന്നക്കൽ പറഞ്ഞു. ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു.

മികച്ച രീതിയിൽ വികസനം കാഴ്ചവെക്കുന്ന ചെക്യാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ ഇകഴ്ത്താൻ ആര് ശ്രമിച്ചാലും മുസ്ലിം ലീഗ് കയ്യും കെട്ടി നോക്കി നിൽക്കുകയില്ലയെന്ന് ധർണയിൽ അഭിവാദ്യം ചെയ്തുകൊണ്ട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി പറഞ്ഞു.കുടുംബശ്രീലോൺ തട്ടിയെടുത്തവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് മാതൃകപരമായി ശിക്ഷിക്കണമെന്നും മണ്ഡലം ലീഗ് ജന:സെക്രട്ടറി എൻ.കെ മൂസ്സ മാസ്റ്ററും പറഞ്ഞു.

പഞ്ചായത്ത് ജനറൽ സെക്രട്ടറി സി എച്ച് ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു.ഉപാധ്യക്ഷൻ തൈക്കണ്ടി റഷീദ് അധ്യക്ഷത വഹിച്ചു.മണ്ഡലം ലീഗ് സിക്രട്ടറി മാരായടി.കെ ഖാലിദ് മാസ്റ്റർ,അഹമദ് കുറുവയിൽ,പഞ്ചായത്ത് പ്രസിഡൻറ് നസീമ കൊട്ടാരം,ജില്ല യൂത്ത് ലീഗ് ഉപാധ്യക്ഷൻ ഹാരിസ് കൊത്തിക്കുടി,കോമത്ത് ഹംസ,വി.വി മൊയ്തു,വി.പി മഹമൂദ് ഹാജി,നൗഷാദ് ആർ,നിസാർ കൊയമ്പ്രം,ടി.എ സലാം,മഠത്തിൽ മഹമൂദ് ഹാജി ,ജനപ്രതിനിധികളായ സി എച്ച് സമീറ,റംല കുട്യാപ്പണ്ടി,സുബൈർ പാറേമ്മൽ,ഹാജറ ചെറൂണി,മഫീദ സലീം,പി.കെ അബ്ദുള്ള,റിയാസ് ചാത്തങ്കണ്ടി എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86118/kudumbashree-loan-scam-should-be-thoroughly-probed-punnakkal)