വളയത്ത് സ്കൂളിന് നേരെ അജ്ഞാതരുടെ ആക്രമണം; കേസെടുത്ത് പൊലീസ്

വളയത്ത് സ്കൂളിന് നേരെ അജ്ഞാതരുടെ ആക്രമണം; കേസെടുത്ത് പൊലീസ്
Dec 19, 2022 05:31 PM | By Kavya N

വളയം : വളയം ഗവൺമെന്‍റ് ഹയർ സെക്കണ്ടറി സ്കൂളിന് നേരെ അജ്ഞാതരുടെ ആക്രമണം. സ്കൂളിന് നേരെ കല്ലേറാണ് ഉണ്ടായതെന്നാണ് വ്യക്തമാകുന്നത്. കല്ലേറിൽ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. തിങ്കളാഴ്‌ച്ച പുലർച്ചയോടെയാണ് സംഭവമെന്ന് കരുതുന്നു.

ഇന്ന് രാവിലെ സ്ക്കൂൾ അധികൃതർ എത്തിയപ്പോഴാണ് ഹെഡ് മിസ്ട്രസിന്റ ഓഫീസിനോട് ചേർന്ന ജനൽ ചില്ലുകൾ എറിഞ്ഞ് തകർത്തതായി കണ്ടത്. സ്കൂളിന് നേരെ ഉണ്ടായ ആക്രമണത്തിൽ സ്കൂൾ അധികൃതർ വളയം പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ വളയം എസ് ഐ അനീഷ് വടക്കേടത്തിന്‍റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.

അന്വേഷണം തുടരുകയാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് പ്രതികരിച്ചു. ഈ അദ്ധ്യയന വർഷത്തിന്‍റെ ആരംഭത്തിൽ സ്കൂളിന് നേരെ അക്രമം ഉണ്ടായിരുന്നു. അന്ന് കമ്പ്യൂട്ടറും കുടിവെള്ള പൈപ്പുകളും ഭക്ഷണ ശാല ഉൾപ്പെടെയുള്ളവ നശിപ്പിക്കുകയും സ്ഥലം മലിനമാക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.

Unidentified attack on Valayat school; Police registered a case

Next TV

Related Stories
#ShafiParambil| മണ്ഡല പര്യടനം ; പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

Mar 28, 2024 02:27 PM

#ShafiParambil| മണ്ഡല പര്യടനം ; പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

മീനാക്ഷി അമ്മയുടെ രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളും അവരുടെ മക്കളുമെല്ലാം കളരി അഭ്യസിച്ചിട്ടുണ്ട്....

Read More >>
#AgriPark |ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Mar 28, 2024 01:13 PM

#AgriPark |ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ...

Read More >>
#orthopedic | അസ്ഥി രോഗ വിഭാഗം; ഡോ. ജുനൈദ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

Mar 28, 2024 11:25 AM

#orthopedic | അസ്ഥി രോഗ വിഭാഗം; ഡോ. ജുനൈദ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി ക്ലിനിക്കിൽ

അസ്ഥി രോഗ വിഭാഗം; ഡോ. ജുനൈദ് വളയം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ പോളി...

Read More >>
#farewell | കെ.എസ്.ടി.സി യാത്രയയപ്പ് നൽകി

Mar 27, 2024 10:39 PM

#farewell | കെ.എസ്.ടി.സി യാത്രയയപ്പ് നൽകി

പ്രിൻസി കുനിയിൽ,ദിവ്യ ദിപാങ്കുരൻ , ദിവ്യ ദയാനാഥൻ,ഇ.പി വിനീത എന്നിവർ...

Read More >>
#Infertility| താലോലിക്കാം കുഞ്ഞെന്ന സ്വപ്നത്തെ; ഡോ: ഷൈജസിന്റെ  സേവനം  സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

Mar 27, 2024 09:07 PM

#Infertility| താലോലിക്കാം കുഞ്ഞെന്ന സ്വപ്നത്തെ; ഡോ: ഷൈജസിന്റെ സേവനം സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

#Infertility| താലോലിക്കാം കുഞ്ഞെന്ന സ്വപ്നത്തെ; ഡോ: ഷൈജസിന്റെ സേവനം സിഎം ഹോസ്പിറ്റലിൽ...

Read More >>
#lulu | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

Mar 27, 2024 05:53 PM

#lulu | ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ നേട്ടങ്ങളോടെ

ലുലു സാരീസിൽ വാല്യൂ ബെനിഫിറ്റ് കാർഡ്: ഷോപ്പിംഗ് ഇനി കൂടുതൽ...

Read More >>
Top Stories










News Roundup