---
title: "ലോകകപ്പ് പ്രവചന മത്സരം വിജയിയെ പ്രഖ്യാപിച്ചു"
english_title: "World Cup Prediction Contest Winner Announced"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86157/world-cup-prediction-contest-winner-announced"
published_at: "2022-12-19T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a080ff43f60_pre_1.jpg"
keywords: []
---

# ലോകകപ്പ് പ്രവചന മത്സരം വിജയിയെ പ്രഖ്യാപിച്ചു

> **Lead Summary:** **നരിപ്പറ്റ**: സാമൂഹ്യ വിഹാര കേന്ദ്രം യുവ വേദി സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിൽ രാധാകൃഷ്ണൻ ദേവർകോവിൽ വിജയിയായി. ശരിയുത്തരം പ്രവചിച്ച 350 പേരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിച്ചത്.

## Article Content

**നരിപ്പറ്റ**: സാമൂഹ്യ വിഹാര കേന്ദ്രം യുവ വേദി സംഘടിപ്പിച്ച ലോകകപ്പ് പ്രവചന മത്സരത്തിൽ രാധാകൃഷ്ണൻ ദേവർകോവിൽ വിജയിയായി. ശരിയുത്തരം പ്രവചിച്ച 350 പേരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ വിജയിയെ തീരുമാനിച്ചത്.

വിജയിക്ക് അയ്യായിരം രൂപ സമ്മാനമായി ലഭിക്കും. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ നറുക്കെടുപ്പ് നടത്തി.

ഗ്രാമപഞ്ചായത്ത് അംഗം സജിത സുധാകരൻ, ഗ്രന്ഥശാല പ്രസിഡന്റ് അഖിലേന്ദ്രൻ നരിപ്പറ്റ,ജിതിൻ ചന്ദ്രൻ, സൂരജ് ഡി നമ്പ്യാർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86157/world-cup-prediction-contest-winner-announced)