---
title: "പേരൻ്റിംഗ്, ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു."
english_title: "Organized parenting and anti-drug class."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86169/organized-parenting-and-anti-drug-class"
published_at: "2022-12-19T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a09006c2d5c_parenting.jpg"
keywords: []
---

# പേരൻ്റിംഗ്, ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.

> **Lead Summary:** **അരൂർ: **എളയടം പെരുമുണ്ടച്ചേരിയിലെ നവോദയ കലാസമിതി ഗ്രാമോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പേരൻ്റിംഗ് ക്ലാസും അനുമോദന യോഗവും വാർഡ് മെമ്പർ എൻ.കെ.അലിമത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**അരൂർ: **എളയടം പെരുമുണ്ടച്ചേരിയിലെ നവോദയ കലാസമിതി ഗ്രാമോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച പേരൻ്റിംഗ് ക്ലാസും അനുമോദന യോഗവും വാർഡ് മെമ്പർ എൻ.കെ.അലിമത്ത് ഉദ്ഘാടനം ചെയ്തു.

പുതിയ കാലത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ചും ലഹരിക്കെതിരെയുമുള്ള ക്ലാസ് റഷീദ് കോടിയൂറ നയിച്ചു. കലാസമിതി നടത്തിയ ക്വിസ് മത്സര വിജയികളെയും സ്കൂൾ മേളകളിൽ വിജയിച്ച വിദ്യാർത്ഥികളെയും എൻട്രൻസ് വിജയികളെയും അനുമോദിച്ചു.

സോജേഷ് ലാൽ.ബി.എസ് സ്വാഗതം പറഞ്ഞു. മോനീഷ് ചെറുവോട്ട് അധ്യക്ഷനായ യോഗത്തിൽ ദിലീപ് പെരുമുണ്ടച്ചേരി വിജയികളെ പരിചയപ്പെടുത്തി. കാസിം.എ .കെ. റാഷിദ് തയ്യിൽ ചന്ദ്രൻ ആനോത്ത് എന്നിവർ സംസാരിച്ചു. ലെനീഷ്.എം.കെ.നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86169/organized-parenting-and-anti-drug-class)