---
title: "അതിഥി ദേവോ ഭവ; വാണിമേലിൽ രക്ത പരിശോധന"
english_title: "Guest who like god; On-board blood test"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86282/guest-who-like-god-on-board-blood-test"
published_at: "2022-12-20T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a16dfcf13fc_pic_bld_2.jpg"
keywords: []
---

# അതിഥി ദേവോ ഭവ; വാണിമേലിൽ രക്ത പരിശോധന

> **Lead Summary:** **വാണിമേൽ: **വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി രാത്രികാല രക്ത പരിശോധനാ ക്യാമ്പ് നടത്തി. മൂന്ന് ക്വാർട്ടേഴ്സുകളിൽ താമസക്കാരായ 68 പേരുടെ രക്തം ശേഖരിച്ചു.

## Article Content

**വാണിമേൽ: **വാണിമേൽ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി രാത്രികാല രക്ത പരിശോധനാ ക്യാമ്പ് നടത്തി. മൂന്ന് ക്വാർട്ടേഴ്സുകളിൽ താമസക്കാരായ 68 പേരുടെ രക്തം ശേഖരിച്ചു.

കൊതുകുജന്യ രോഗപ്രതിരോധവും, ചർമ്മരോഗങ്ങൾ നേരത്തേ കണ്ടെത്തി ചികിത്സിക്കുകയുമാണ് ക്യാമ്പിന്റെ മുഖ്യ ലക്ഷ്യം. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി. സുരയ്യ ടീച്ചർ ഉൽഘാടനം നിർവ്വഹിച്ചു.

0വാർഡ് മെമ്പർ ശിവറാം , ഹെൽത്ത് സൂപ്പർവൈസർ വി.പി. സജീവൻ എന്നിവർ സന്നിഹിതരായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് നേതൃത്വം നൽകി. കോഴിക്കോട് ജില്ലാ MIST (Mobile Immigrant Screening Team) ലെ ഡോ: അഷ്ന അശോക്, ജെ.എച്ച്.ഐമാരായ ശ്രീജിത്ത് കെ.കെ, പി.വിജയരാഘവൻ , ബിജുള.പി, നീരജ . വി , ഷിജിൻ സൈമൺ , നിഖിൽ, കുമാരൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86282/guest-who-like-god-on-board-blood-test)