---
title: "ചാർജിങ് സ്റ്റേഷൻ; ആരുമറിയാതെ എടച്ചേരിയിൽ."
english_title: "Charging Station; At Edachery without anyone knowing."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86292/charging-station-at-edachery-without-anyone-knowing"
published_at: "2022-12-20T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a174aa571d1_pic_1.jpg"
keywords: []
---

# ചാർജിങ് സ്റ്റേഷൻ; ആരുമറിയാതെ എടച്ചേരിയിൽ.

> **Lead Summary:** **എടച്ചേരി**: എടച്ചേരിയിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചിട്ട് ഒരു മാസമായി. എടച്ചേരി കളിയാംവെള്ളിയിൽ പോലീസ് സ്റ്റേഷന് സമീപമാണ് ചാർജിങ് സ്റ്റേഷൻ. സമീപത്തെ ഇലക്ട്രിക് പോസ്റ്റിനോട് ചേർന്നാണ് ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചത്.

## Article Content

**എടച്ചേരി**: എടച്ചേരിയിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചിട്ട് ഒരു മാസമായി. എടച്ചേരി കളിയാംവെള്ളിയിൽ പോലീസ് സ്റ്റേഷന് സമീപമാണ് ചാർജിങ് സ്റ്റേഷൻ. സമീപത്തെ ഇലക്ട്രിക് പോസ്റ്റിനോട് ചേർന്നാണ് ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചത്.

കെഎസ്ഇബി സ്ഥാപിച്ച ഈ ഒരു ചാർജിങ് സ്റ്റേഷനെ മനസ്സിലാക്കുവാനുള്ള മുന്നറിയിപ്പ് ബോർഡോ, മറ്റു സംവിധാനമോ സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മാസം ഒന്നായിട്ട് പോലും ഒരു ഇലക്ട്രിക് വാഹനം പോലും ഇവിടെ ചാർജ് ചെയ്യാൻ വന്നിട്ടില്ലന്നാണ് സമീപത്തെ രവി സ്റ്റോർ ഉടമ രവി പറഞ്ഞത്.

സാധാരണഗതിയിൽ ഇത്തരത്തിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിച്ചാൽ ഉദ്ഘാടനം ചെയ്യുക പതിവാണ് അതുപോലും ഇവിടെ ഉണ്ടായിട്ടില്ല. ആർക്കോ വേണ്ടി സ്ഥാപിച്ച പോലെയാണ് ഇവിടുത്തെ ഒരു അവസ്ഥ. അതുകൊണ്ട് ഇക്കാര്യത്തിൽ അധികൃതരുടെ അടിയന്തര പതിയണമെന്നാണ് പൊതുവേയുള്ള ആവശ്യം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86292/charging-station-at-edachery-without-anyone-knowing)