---
title: "വാണിമേൽ അപകടം ; സഹോദരന്റെ നില ഗുരുതരമായി തുടരുന്നു"
english_title: "Vanimel accident; The brother's condition remains critical"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86299/vanimel-accident-the-brothers-condition-remains-critical"
published_at: "2022-12-20T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a18176061c5_accident.jpg"
keywords: []
---

# വാണിമേൽ അപകടം ; സഹോദരന്റെ നില ഗുരുതരമായി തുടരുന്നു

> **Lead Summary:** **വാണിമേൽ :** വാണിമേലിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു . ഇയാളെ കോഴിക്കോടെക്ക് മാറ്റി . വാണിമേൽ പുഴമൂലയിൽ ചൊവ്വാഴ്ച രാവിലെ 7.45നാണ് അപകടം.സംഭവത്തിൽ ഇയാളുടെ സഹോദരൻ ഇയ്യങ്കോട് കാപ്പാറോട്ട് മുക്കിലെ പറമ്പത്ത് ഇസ്മായിൽ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു .

## Article Content

**വാണിമേൽ :** വാണിമേലിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലുള്ള യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു . ഇയാളെ കോഴിക്കോടെക്ക് മാറ്റി . വാണിമേൽ പുഴമൂലയിൽ ചൊവ്വാഴ്ച രാവിലെ 7.45നാണ് അപകടം.സംഭവത്തിൽ ഇയാളുടെ സഹോദരൻ ഇയ്യങ്കോട് കാപ്പാറോട്ട് മുക്കിലെ പറമ്പത്ത് ഇസ്മായിൽ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു .

ബൈക്കിന് പിന്നിൽ ഉണ്ടായിരുന്ന സഹോദരൻ മൊയ്തു ( 55 ) വാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുള്ളത് വാണിമേൽ പുഴമൂലയിൽ സഹോദരിയുടെ മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെ വിലങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന ബസുമായി കൂട്ടി ഇടിച്ചാണ് അപകടം.

നാട്ടുകാർ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇസ്മായിൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. മരിച്ച ഇസ്മായിലിന്റെ ഖബറടക്കം വൈകിട്ട് നടക്കും. പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: മറിയം. ഭാര്യ: റംല കുറുവന്തേരി. മക്കൾ: മുഹമ്മദ് അദ്നാൻ, ഫാത്തിമ. സഹോദരങ്ങൾ: അമ്മദ്, പാത്തു, ആയിഷ, മൈമുനത്ത്, സൗദ, ഖദീജ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86299/vanimel-accident-the-brothers-condition-remains-critical)