---
title: "ഓട്ടോ ബഹിഷ്കരണം; ശക്തമായി നേരിടാൻ വിദ്യാർഥികൾ."
english_title: "Auto boycott; Students to cope strongly."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/86325/auto-boycott-students-to-cope-strongly"
published_at: "2022-12-20T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1a8c340ac1_pic_student.jpg"
keywords: []
---

# ഓട്ടോ ബഹിഷ്കരണം; ശക്തമായി നേരിടാൻ വിദ്യാർഥികൾ.

> **Lead Summary:** **കല്ലാച്ചി:** കാരണം കൂടാതെ ഓട്ടോ ഡ്രൈവർമാർ അമിത ചാർജ് ഈടാക്കുന്നതിനെതിരെ തുടർച്ചയായ രണ്ടു ദിവസവും വിദ്യാർത്ഥികൾ സമരത്തിലേക്ക്. കല്ലാച്ചി ഓട്ടോ ഡ്രൈവർമാർ കാരണം കൂടാതെ മിനിമം ചാർജ്ജിൽ നിന്ന് ഓട്ടോ ചാർജ് വർദ്ധിപ്പിച്ചതിനെ എംഇടി കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരമാണ് രണ്ടാം ദിവസത്തിലേക്ക് കടന്നത്. ഇതിന്റെ ഭാഗമായി കോളേജ് യൂണിയൻ ചെയർമാൻ സുഹൈൽ റഫീഖിന്റെ നേതൃത്വത്തിൽ കല്ലാച്ചി മുതൽ കോളേജിലേക്ക് ലോങ്ങ് മാർച്ച് നടത്തി.

## Article Content

**കല്ലാച്ചി:** കാരണം കൂടാതെ ഓട്ടോ ഡ്രൈവർമാർ അമിത ചാർജ് ഈടാക്കുന്നതിനെതിരെ തുടർച്ചയായ രണ്ടു ദിവസവും വിദ്യാർത്ഥികൾ സമരത്തിലേക്ക്. കല്ലാച്ചി ഓട്ടോ ഡ്രൈവർമാർ കാരണം കൂടാതെ മിനിമം ചാർജ്ജിൽ നിന്ന് ഓട്ടോ ചാർജ് വർദ്ധിപ്പിച്ചതിനെ എംഇടി കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച സമരമാണ് രണ്ടാം ദിവസത്തിലേക്ക് കടന്നത്. ഇതിന്റെ ഭാഗമായി കോളേജ് യൂണിയൻ ചെയർമാൻ സുഹൈൽ റഫീഖിന്റെ നേതൃത്വത്തിൽ കല്ലാച്ചി മുതൽ കോളേജിലേക്ക് ലോങ്ങ് മാർച്ച് നടത്തി.

രണ്ടാം ദിവസത്തിലേക്ക് സമരം നടന്നിട്ടും അധികാരികളിൽ നിന്നോ കോളേജ് മാനേജ്മെന്റിൽ നിന്നോ യാതൊരുവിധത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല. ഇനിയും വിദ്യാർത്ഥികളെ മനുഷ്യത്വമില്ലാതെ തെരുവിൽ ഇറക്കുകയാണെങ്കിൽ സമര രീതി മാറുമെന്ന് എം.ഇ.ടി കോളേജ് യൂണിയനും, യൂണിറ്റ് എംഎസ്എഫ് കമ്മിറ്റിയും അറിയിച്ചു. ഓട്ടോക്ക് പകരം ജീപ്പ് തരപ്പെടുത്തിയതിനെ ഓട്ടോ ഡ്രൈവർമാർ തടഞ്ഞതിലാണ് വിദ്യാർത്ഥികൾ പ്രതിഷേധത്തിലേക്ക് കടന്നത്.

പോലീസ് സ്റ്റേഷനിൽ ചേർന്ന മീറ്റിംഗിൽ സഹകരണം കാണിക്കാത്തതിനെ തുടർന്നാണ് സമരവുമായി മുന്നോട്ടു പോകാൻ വിദ്യാർഥികൾ തയ്യാറായത്. ഇത്തരം മനുഷ്യത്വമില്ലാത്ത ഡ്രൈവർമാർ മാന്യമായി ചാർജ് ഈടാക്കുന്നവർക്ക് മോശം വരുത്തുകയാണ് ചെയ്യുന്നത്. സമരം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ കോളേജിലെ അധ്യാപകർ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടും മാനേജ്മെൻറ് മൗനത്തിലാണ്.

യൂണിയൻ ചെയർമാൻ നേതൃത്വം വഹിച്ച സമരത്തിൽ എംഇ ടി കോളേജ് യൂണിറ്റ് എം എസ് എഫ് പ്രസിഡണ്ട് ജാസിർ ബിൻ ജലീൽ മുഖ്യപ്രഭാഷണം നടത്തി. നേരത്തെ ലോങ്ങ് മാർച്ചിൽ കോളേജിലെ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/86325/auto-boycott-students-to-cope-strongly)